തിരുവനന്തപുരം. സെപ്റ്റംബര്‍ 20: സംസ്ഥാന വനിതാകമ്മീഷന് അംഗവും കേരളത്തിലെ
ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മകളുമായ ഇ.എം.രാധ,
ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം.മനോജ്, കേരള കൗമുദി ഡെപ്യൂട്ടി
എഡിറ്റര്‍ വി.എസ്.രാജേഷ്, നടനും അമ്മ ഭാരവാഹിയുമായ സുധീര്‍ കരമന എന്നിവര്‍
അമേരിക്കയിലെത്തുന്നു.
ഒക്ടോബര്‍ 5 മുതല്‍ 8 വരെ അറ്റ്ലാന്റ എയര്‍പോര്‍ട്ട് മാരിയറ്റില്‍
നടക്കുന്ന ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ (IAPC) അഞ്ചാമത് (5th)
അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തിലെ അതിഥികളായാണ് ഇവരെത്തുക. തുടര്‍ന്ന്
ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ ഒക്ടോബര്‍ 10-ന്
ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലും ഇവര്‍ സംബന്ധിക്കും.
IAPC ചെയര്മാന് ഡോ.ബാബുസ്റ്റീഫന്‍, ഡയറക്ടര്‍ ജീന്സ്മോന് സഖറിയ, കേരള
സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ഇ.എം.സ്റ്റീഫന്‍
എന്നിവരുടെ ക്ഷണത്തെ തുടര്‍ന്നാണ് ഇവര്‍ അമേരിക്കയിലെത്തുന്നത്