Lawson Travels

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി

Published on 22 September, 2018
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി
ന്യൂയോര്‍ക്ക്: അപ്രതീക്ഷിതമായി എത്തിയ മഹാപ്രളയവും പേമാരിയും ദുരിതംവിതച്ച ഇടുക്കി ജില്ലയിലെ മണിയാറന്‍കുടിയില്‍ ഉരുള്‍പൊട്ടല്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്ക് പ്രസിഡന്റ് ജോസ് അക്കക്കാട്ട് നേതൃത്വം നല്‍കുന്ന മാര്‍ക്ക് എന്ന സംഘടനയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചുകൊണ്ടിരിക്കുന്ന തുകയില്‍ നിന്നും ആദ്യഗഡു വിതരണം ചെയ്തു.

ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒഴിവാക്കി പകരം ഒരു ഓണക്കൂട്ടായ്മയിലൂടെ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ മാര്‍ക്കിന്റെ കമ്മിറ്റി അംഗങ്ങള്‍ തീരുമാനിക്കുകയും അപ്രകാരം ഓഗസ്റ്റ് 17-നു ക്ലാര്‍ക് ടൗണ്‍ റിഫോം ചര്‍ച്ചില്‍ നടന്ന പരിപാടികള്‍ റവ. പി.ടി കോശിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും പ്രളയത്തില്‍ മരിച്ചവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. ഓണക്കൂട്ടായ്മയിലൂടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ സംഭാവന പി.ടി തോമസ് നല്‍കി ഈ മഹാ സംരംഭം വന്‍ വിജയമാക്കുകയും ചെയ്തു.

മാര്‍ക്കിനു ലഭിച്ചുകൊണ്ടിരിക്കുന്ന സംഭാവനകളുടെ ആദ്യഗഡു ഇടുക്കിയിലെ മണിയാറന്‍കുടിയിലെ പെരുങ്കാലായില്‍ ഉരുള്‍പൊട്ടല്‍ മൂലം ഭവനങ്ങള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് മണിയാറന്‍കുടി പള്ളി വികാരി ഫാ. ജിന്‍സ് കാരക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ റീത്ത സൈമണ്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി, ജിന്‍സി റോജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അര്‍ഹരായ 14 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതിനു നേതൃത്വം നല്‍കിയ എല്ലാവര്‍ക്കും മാര്‍ക്ക് കമ്മിറ്റി അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.

പ്രളയ ദുരിതം അനുഭവിക്കുന്നവരില്‍ നിന്നു ഇപ്പോഴും അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നു മാര്‍ക്ക് പ്രസിഡന്റ് ജോസ് അക്കക്കാട്ട് അറിയിച്ചു.

ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് എന്ന മലയാളി സംഘടന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യ പരിഗണന നല്‍കുന്നത്. ഇതിനു മുമ്പും മാര്‍ക്കിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വഴി കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിവിധ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ മാര്‍ക്കിനു കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കിന്റെ ഈ സത്കര്‍മ്മങ്ങള്‍ക്ക് എല്ലാ സാമ്പത്തിക സഹായവും നല്‍കിക്കൊണ്ടിരിക്കുന്ന റോക്ക്‌ലാന്റ് കൗണ്ടിയിലെ സുമനസ്സുകള്‍ക്ക് എത്ര നന്ദി രേഖപ്പെടുത്തിയാലും മതിയാകില്ല. ഇനിയും ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും (www.gofundme.com/marc-ny-kerala-flood-relief), നേരിട്ടും സംഭാവനകള്‍ നല്‍കാവുന്നതാണ്.

മാര്‍ക്കിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ജോസ് അക്കക്കാട്ട്, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ട്രഷറര്‍ വിന്‍സെന്റ് ജോണ്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായ തോമസ് അലക്‌സ്, ജേക്കബ് ചൂരവടി, സണ്ണി കല്ലൂപ്പാറ, സിബി ജോസഫ്, സന്തോഷ് മണലില്‍, മാത്യു വര്‍ഗീസ്, ജിജോ ആന്റണി, ബെന്നി ജോര്‍ജ്, സോണി ജോസ് എന്നിവരും നേതൃത്വം നല്‍കുന്നു.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായിമലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായിമലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായിമലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി
മാണി മാര്‍ക്ക്‌ 2018-09-23 10:56:25
മാണിയുടെ  മാർക് എത്ര പിരിച്ചു ?
Gopi Sunder Kurup 2018-09-23 17:02:45
മാർക്ക് സംഘടനക്ക് എല്ലാ വിധ ആശസകളും നേരുന്നു. ജലപ്രളയത്തിൽ തീരാനഷ്ട്ടങ്ങൾ അനുഭവപ്പെട്ട കേരളാ ജനതയ്ക്ക്  നിങ്ങൾ ചെയ്ത സംഭവനക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും വലിയ ഒരു സല്യൂട്ട്. അടുത്ത ചാരിറ്റി പ്രവർത്തനം കുട്ടനാട്ടിൽ കഷ്ട്ടപെടുന്നവർക്കുവേണ്ടിയായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക