കൊച്ചി: റാഫേല്‍
ഇടപാടില്‍ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജിവെയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുമ്ബ്
തെറ്റായ ആരോപണം ഉയര്‍ന്നപ്പോള്‍ പോലും അദ്വാനി മന്ത്രിസ്ഥാനം ഒഴിഞ്ഞ അനുഭവം
നമുക്ക് മുന്നിലുണ്ടെന്നും തൊഗാഡിയ ചൂണ്ടിക്കാട്ടി.
റാഫേല്‍ ഇടപാടില്‍
വിശദമായ അന്വേഷണം വേണം. പ്രധാനമന്ത്രി മോദിയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്.
ഒരാഴ്ച മുമ്ബു മാത്രം രൂപീകരിച്ച കമ്ബനിക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍
ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും തൊഗാഡിയ
ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവും തൊഗാഡിയ നടത്തി.
മോദി ഹിന്ദുക്കളെ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാഗ്ദാനങ്ങള്‍ പലതും
പാലിച്ചില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടു. രാമക്ഷേത്ര
ആവശ്യമുയര്‍ത്തി ഒക്ടോബറില്‍ അയോധ്യ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തൊഗാഡിയ
മാധ്യമങ്ങളോട് പറഞ്ഞു.
രാമക്ഷേത്രത്തിന് അനുകൂലമായ നിലപാട് ബിജെപി
സ്വീകരിക്കണം. അല്ലെങ്കില്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ
പിന്തുണയ്ക്കില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍.
യുപിയിലും ബിജെപിയാണ് ഭരിക്കുന്നത്.
യുപിയും കേന്ദ്രവും ഭരിക്കുമ്ബോഴും ക്ഷേത്രം
നിര്‍മിക്കുന്നില്ല. പ്രധാനമന്ത്രി ആയ ശേഷം അയോധ്യ സന്ദര്‍ശിക്കാന്‍ പോലും മോദി
തയ്യാറായില്ലെന്നും ഇത് വഞ്ചനയാണെന്നും തൊഗാഡിയ പറഞ്ഞു.