ന്യു യോര്‍ക്ക്: കഴിഞ്ഞ 10 വര്‍ഷമായി ന്യൂയോര്‍ക്ക് കേന്ദ്രമായി നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡ് ഇത്തവണ എല്‍മോണ്ടില്‍ നിന്നുള്ള ഹേമചന്ദ്രന് നായര്‍ നേടി.
എറിക് ഷൂസിനു വേണ്ടി വര്‍ക്കി ഏബ്രഹാം സ്പോണ്സര് ചെയ്ത എവര്‍ റോളിംഗ് ട്രോഫിയാണു മുഖ്യ സമ്മാനം.
രണ്ടാം സമ്മാനത്തിന് അര്‍ഹത നേടിയത് ലോംഗ് ഐലണ്ടിലെ, സഫോക്ക് കൗണ്ടിയില്‍ നിന്നുള്ള, വല്‍സാ മാത്യുവും മൂന്നാം സമ്മാനത്തിന് ബെന്‍ തോമസ് ഇടത്വാളും, അര്‍ഹരായി.
കര്‍ഷക കുടുംബങ്ങളില്‍ നിന്ന് കുടിയേറിയ മലയാളികള്‍ക്ക് അവരുടെ കാര്‍ഷിക പാരമ്പര്യം അമേരിക്കയിലും കാത്തുസൂക്ഷിക്കുന്നതിനും, തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അല്പം വ്യായാമവും മാനസിക സന്തോഷവും ലഭിക്കുകയെന്നതാണു അവാര്‍ഡ് ലക്ഷ്യം. കൂടാതെ ഓരോ മലയാളിയുംഭവന പരിസരത്ത് ഒരു പച്ചക്കറിത്തോട്ടം ഊണ്ടാക്കണമെന്നും ലക്ഷ്യമിടുന്നു. ഈ പരിപാടിക്ക് എല്ലാവര്‍ഷവും നല്ല പിന്തുണയാണ് ലഭിക്കുന്നത്.
അടുത്ത വര്‍ഷം മുതല്‍ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ് ന്യൂയോര്‍ക്ക് എന്ന ഫേസ്ബുക്ക് - കൂട്ടായ്മയില്‍ നിന്നുംവിജയികളെ അവാര്‍ഡ് കമ്മറ്റി തിരഞ്ഞെടുക്കുന്നതാണ്. സമ്മാനദാനം പിന്നീട് അറിയിക്കുന്നതാണ്.
വിവരങ്ങള്‍ക്ക്
ഫിലിപ്പ് മഠത്തില്‍-917-579-7819
കുഞ്ഞു മാലിയില്‍-576-503-8082
അഡ്വ. സക്കറിയാ-516 300 3285
ഡോ. ജേക്കബ് തോമസ്-718 406 2841
അലക്സ് - 516-754-0859
ജെയിംസ് മാത്യു-516-344 0846