"അറിവിലൂടെ അതിജീവനം' യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം
നേടാവുന്ന സൂപ്പര്‍ ഹിറ്റ് വിനോദ വിജ്ഞാന പരിപാടി " സെല്‍ മി ദി ആന്‍സര്‍ "
ന്റെ മൂന്നാമത് സീസണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു .
പ്രശസ്ത ചലച്ചിത്രതാരം മുകേഷാണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത് .
മഹാപ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും അതിജീവനത്തിന്റെ പാത തേടുന്ന
ജനതയ്ക്ക് കരുത്തേകുന്നതരത്തിലാണ് മൂന്നാമത് സീസണ് പ്രേക്ഷകര്‍ക്ക്
മുന്നില്‍ എത്തുന്നത് .
ഏഷ്യാനെറ്റില്‍ ഒക്ടോബര്‍ 13 മുതല്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണി മുതല്‍ സംപ്രേഷണം ചെയ്യുന്നു.