കൊച്ചി:
ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ചൂടു വെള്ളത്തില്‍ വീണ
പൂച്ച പച്ച വെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചത്. ആ
പെണ്‍കുട്ടിയുടെ അവസ്ഥയെയാണ് താന്‍ അത്തരത്തില്‍ വ്യാഖ്യാനിച്ചതെന്ന് ബാബുരാജ്.
ആ നടി മുമ്പ് തൊട്ടേ എന്റെ നല്ലൊരു സുഹൃത്താണ്. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്,
സഹോദരിയാണ്. അവരെ അത്തരത്തില്‍ വിശേഷിപ്പിച്ചത് എന്ത് അര്‍ഥത്തിലെന്ന്
തെളിയിക്കുന്ന മുഴുവന്‍ വീഡിയോയും എന്റെ പക്കലുണ്ടെന്നും ബാബുരാജ്
പറഞ്ഞു.
പാര്‍വതി അതു മോശമെന്ന് വ്യാഖ്യാനിച്ചത് അതിന്റെ അര്‍ഥമറിയാത്തതു
കൊണ്ടാകാമെന്നും ബാബുരാജ് പറഞ്ഞു. അന്നത്തെ ആ ആക്രമണ സംഭവത്തില്‍ ആ കുട്ടിക്ക്
പൂര്‍ണ പിന്തുണയുമായി തന്നെയാണ് ഞാന്‍ രംഗത്തു വന്നത്. എന്നിട്ടും ഇത്തരം
തെറ്റായ വ്യാഖ്യനങ്ങള്‍ നടത്തുന്നതിനു പിന്നില്‍ മറ്റുദ്ദേശങ്ങളാകാമെന്നും
ബാബുരാജ് പറഞ്ഞു.
മോഹന്‍ലാല്‍ നടിമാര്‍ എന്നു വിളിച്ചുവെന്നാരോപിച്ചായിരുന്നു
സമ്മേളനത്തിലുന്നയിക്കപ്പെട്ട മറ്റൊരു വിമര്‍ശനം. എന്റെ ഭാര്യ ഒരു നടിയാണ്. നടിയെ
നടിയെന്നല്ലാതെ മറ്റെന്തു വിളിക്കും? വക്കീലിനെ വക്കീലെന്നും ഡോക്ടറെ ഡോക്ടറെന്നു
തന്നെയല്ലേ പറയുക? എ എം എം എ എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍
മോഹന്‍ലാലിനെതിരെ തിരിയുന്നതും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു.