കൊച്ചി: മി ടൂ
ക്യാംപയിനില്‍ ആരോപണ വിധേയനായ പ്രമുഖ മലയാളി മാധ്യമപ്രവര്ത്തകന് ഗൗരീദാസന്‍
നായര്‍ രാജിവെച്ചു. ഹിന്ദു പത്രത്തിലെ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം
ഡിസംബറില്‍ വിരമിക്കാനിരിക്കെയാണ് രാജി. മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസിന്റെ
ഫേസ് ബുക്ക് പോസ്റ്റിലാണ് രാജിക്കാര്യം സൂചിപ്പിക്കുന്നത്. ഒരു സൗഹൃദ
ഗ്രൂപ്പിലാണ് ഗൗരീ ദാസന് നായര്‍ ഇക്കാര്യം പങ്കുവെച്ചതെന്നാണ്
സൂചന.
'ഹിന്ദുസ്ഥാന്‍ ടൈംസിന്റെ' അസിസ്റ്റന്റ് എഡിറ്റര്‍ ആയ യാമിനി നായര്‍ ആണ്
അദ്ദേഹത്തിനെതരെ ആരോപണമുന്നയിച്ചത്. പേരു വെളിപെടുത്താതെ ആയിരുന്നു ആരോപണം.
2005ല്‍ താന്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന കാലത്തു തന്റെ ഗുരുവായിരുന്ന ഈ പ്രമുഖ
മാധ്യമ പ്രവര്ത്തകന് ഹോട്ടല്‍ മുറിയില്‍ വച്ച് തനിക്കു നേരെ ലൈംഗിക അതിക്രമം
നടത്തിയതെന്നായിരുന്നു യാമിനിയുടെ തുറന്നു പറച്ചില്.
പിന്നീട്
മാധ്യമപ്രവര്‍ത്തകനും, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ െ്രെപവറ്റ്
സെക്രട്ടറിയുമായിരുന്ന കെ.എം ഷാജഹാനാണ് ഗൗരീദാസന്‍ നായരുടെ പേര്
വെളിപ്പെടുത്തിയത്.