ഫാമിലി കോണ്‍ഫറന്‍സ് 2019, ജൂലൈ 17 മുതല്‍ 20 വരെ വീണ്ടും കലഹാരിയില്‍
രാജന് വാഴപ്പള്ളില്‍Published on 18 October, 2018
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ്
അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2019 പ്ലാനിംഗ്
കമ്മിറ്റി മീറ്റിംഗ് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍
ഭദ്രാസനാധ്യക്ഷന്‍ സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ
അധ്യക്ഷതയില്‍ ഒക്ടോബര്‍ 14-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം
നടത്തപ്പെട്ടു.
ഇടവക വികാരി ഫാ. രാജു വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ്
കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് വിവിധ ഇടവകകളില്‍ നിന്നും പങ്കെടുത്ത
പ്രതിനിധികളെ പരിചയപ്പെടുത്തുകയും അവരുടെ ചുമതലകള്‍ വിശദീകരിക്കുകയും
ചെയ്തു.
2019 -ലെ കോണ്‍ഫറന്‍സ് ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട് ആന്‍ഡ്
കണ്വന്ഷന് സെന്ററില്‍ നടക്കുമെന്നു ജനറല്‍ സെക്രട്ടറി ജോബി ജോണ്‍
അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ ആദ്യ രജിസ്ട്രേഷന് കിക്കോഫ് ഒക്ടോബര്‍ ഒക്ടോബര്‍
28-നു സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഇടവകയില്‍ സക്കറിയാ മാര്‍
നിക്കളാവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടക്കും.
ട്രഷറര്‍ മാത്യു വര്‍ഗീസ് 2018-ലെ വരവു ചെലവു കണക്കുകളും 2019-ലെ ബജറ്റും
അവതരിപ്പിച്ചു. കൂടാതെ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദിയും
അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് (718
608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍ മാത്യു
വര്‍ഗീസ് (631 891 8184).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല