ഫരീദാബാദ്: ഡല്‍ഹി ഫരീദബാദില്‍ മലയാളികളായ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രദീപ് (37) സഹോദരിമാരായ മീന മാത്യു(52), നീന(51), ജയ(49) എന്നിവരെയാണ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലു പേരും അവിവാഹിതരാണ്.
ഇവര്‍ കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹരിയാണ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും മരണമടഞ്ഞത്.