America

ഹാലോവീന്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published

on

ഏതൊരു പിശാചിനും ഉണ്ടൊരു ദിനമെന്നു
ഹാലോവീന്‍ ദിനമതില്‍ കണ്ടുഞാനറിയുന്നു
താങ്ക്‌സ് ഗിവിംഗ്, പാസോവറും ക്രിസ്മസും ഘോഷിക്കുവോര്‍
ആദരിച്ചീടാന്‍ ഒരുങ്ങുന്നുവോ സാത്താനേയും !

അസ്ഥിപഞ്ജരം, കച്ചിക്കോലവും മത്തങ്ങയും
മുറ്റത്തു കെട്ടിത്തൂക്കാന്‍ മത്സരിച്ചീടുന്നോരേ
മോടിയില്‍ കിടന്നൊരീ വീടിതെന്തലങ്കോലം
മാറാലയതും ചൂലും ഇന്നലങ്കാരങ്ങളോ!

പ്രാകൃതവേഷം കെട്ടി വീടുകള്‍ കയറുന്നു
പ്രായമായവര്‍ പോലും 'ട്രിക് ഓര്‍ ട്രീറ്റ്' പറയുവാന്‍
സ്വാദുള്ള മിഠായികള്‍ നല്കിയില്ലെങ്കില്‍, കഷ്ടം.
സഹിച്ചിടേണം രാവില്‍ മുട്ടകൊണ്ടുള്ളേറുകള്‍!

ഒക്‌ടോബര്‍ മുപ്പത്തൊന്നിന്‍ രാവില്‍ ഞാനുറങ്ങവെ
ഒരുപാത്രവുമേന്തി വന്നു സാത്താനെന്‍മുന്നില്‍;
നീചന്‍ നീ ഇപ്പോളെന്നെ വിട്ടുപോകണം വേഗം
ട്രീറ്റു ഞാന്‍ ദൈവത്തിനേ നല്കുകയുള്ളു, സത്യം:
സത്വരം കുപിതനായ് ഞാനേവം മൊഴിയവേ
ലജ്ജയില്‍ മുഖംകുനിച്ചാ പിശാചകന്നുപോയ്;
ആ നിമിഷത്തില്‍ കേട്ടു ഞാനഭൗമമീ സ്വരം;
സാത്താനെ അകറ്റുവാന്‍ ശക്തനാകുന്നു ദൈവം;
ഇരുളിന്‍ മറകളില്‍ വാണിടുന്നോനാം സാത്താന്‍,
ഇല്ലവനധികാരം നന്മയെ തോല്‍പിക്കുവാന്‍!!

Facebook Comments

Comments

1. Easow Mathew

2018-10-28 19:57:56

Wish to thank respected writers Sudheer Panikkaveettil, Amerikkan Mollakka, and Andrew for their valuable comments and encouragement. Dr. E. M. Poomottil

2. DEVIL IN YOU

2018-10-27 09:52:10

Devil is just an imagination, a creation of the human brain. The priests who created the god, created the devil as a counterbalance.<o:p></o:p>

But the imaginary being can incarnate in you when you think and do evil. Until humans start evil, devil remains as a Noun. But humans by evil act make the devil a verb and that human become the devil.<o:p></o:p>

andrew

3. സാത്താൻ

2018-10-26 23:40:51

ആരാണ് ഞാൻ

പറയാം അല്പ സമയം എനിക്കായി തരുമെങ്കിൽ ?

ഞാൻ ഏതോ പുരാണ കഥയിലെ

കഥാ പാത്രമാണെന്നാണ് പലരും പറയുന്നത് .

എന്നാൽ അത് ശരിയല്ല

ഞാൻ ഒരു ചതിയനും വഞ്ചകനും

നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ

കച്ചകെട്ടി ഇറങ്ങിയിട്ടുള്ളവനുമാണെന്നാണ്.

ഞാൻ നിഷ്ടൂരനും ബുദ്ധിമാനായ

ഒരു കുതന്ത്രക്കാരനാണെന്നാണ് പറയുന്നത്

നിങ്ങൾ നിങ്ങളുടെ വേദപുസ്തകം

തുറന്നാൽ ഉടനെ എന്നെ ചീത്തവിളിക്കാൻ തുടങ്ങും

ലോകാരംഭം തുടങ്ങി ഞാൻ പാപം

ചെയ്യ്ത് തുടങ്ങിയെന്നാണ് ജോൺ (1 ജോൺ 3 :8 )

എന്നെക്കുറിച്ചു പറയുന്നത്

ഡെവിൾ അല്ലെങ്കിൽ സാത്താൻ

എന്ന് പറയുന്ന ആ പഴയ പാമ്പാണ്

ഞാനെന്ന് നിങ്ങളുടെ വെളിപാട് പുസ്തകം

എന്നെ കുറിച്ച് പരദൂഷണം പറയുന്നു (വെളിപാട് 12 :9 )

പക്ഷെ നിങ്ങൾക്ക് ഒരിക്കലും സത്യം

അറിയാൻ ആഗ്രഹം ഇല്ലല്ലോ ?

എടാ പ്രഭാതത്തിന്റെ മകനെ ലൂസിഫറെ

നീ എങ്ങനെയാണ് സ്വർഗ്ഗത്തിൽ നിന്ന്

ഭൂമിയിൽ വീണതെന്നാണ് നിങ്ങളുടെ

യെശയ്യാ  പ്രവാചകൻ ചോദിച്ചത് (യെശയ്യ 14 :12 )

ലുക്ക് പറഞ്ഞത് ഞാൻ സ്വർഗ്ഗത്തിൽ

നിന്ന് മിന്നലു പോലെ താഴേക്കു

വരുന്നു എന്നാണ് (ലൂക്ക് 10 :18 )

"നീ ദൈവത്തിന്റെ പരിശുദ്ധമായ

പർവ്വതത്തിന്റെ മുകളിൽ

ഉണ്ടായിരുന്നു"  എന്നാണ് യസക്കേൽ പറയുന്നത് (യസക്കേൽ 28 :14 )

"നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു;

താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം,

സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം

മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു;

നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും

കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.

നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു;

ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു;

നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.

നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു

കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.

നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം

നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു

നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ

അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു

തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ,

ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ

മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.

നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം

ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ

ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു

തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു

രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു."

പ്രൊഫസ്സറെ നിങ്ങൾക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല

ഊർജ്ജ തന്ത്രത്തിലെ  നെഗറ്റീവും പോസ്റ്റിവും പോലെ

നിങ്ങൾ എന്നെ ചീത്ത വിളിക്കാൻ തുടങ്ങിയാൽ

ഞാൻ നിങ്ങളിൽ വർദ്ധിച്ചു വരും

മിണ്ടാതെ ഇരുന്നാൽ നമ്മൾക്ക് ഒത്തൊരുമിച്ചു വസിക്കാം

ഹാലോവിന് ഞാൻ വരും

ഞാനും സ്വർഗ്ഗത്തിൽ നിന്നനുള്ളതല്ലേ

എനിക്ക് കുട്ടികളെ ഇഷ്ടമാണ് അതുകൊണ്ട് ഞാൻ

വേഷം കെട്ടി നിങ്ങളുടെ വീടിന്റ മുന്നിൽ വരും

നിങ്ങളുടെ വേദപുസ്തകം തുറന്ന്

എന്നെ ആട്ടി ഓടിക്കാതിരിക്കാൻ വേണ്ടിയാണ്

ഞാൻ നിങ്ങടെ വേദപുസ്തകം ഉദ്ധരിച്ചത്

നിങ്ങൾ എല്ലാവരേം സ്നേഹിച്ചോളൂ

ചെകുത്താനായ എന്നെയും

സ്നേഹമാണ് അഖില സാരം ഊഴിയിൽ

നിങ്ങൾക്ക് ചെകുത്താനെ

സ്നേഹിക്കാൻ കാസിയുമെങ്കിൽ

സ്വർഗ്ഗത്തിൽ ഉടലോടെ പോകാം

കുറച്ചു കാൻഡി എനിക്കായി കരുതിവച്ചോളു

നമ്മുളുടെ സ്നേഹ ബന്ധത്തിന്റെ തുടക്കമായി

4. amerikkan mollakka

2018-10-26 20:02:22

സാത്താനെ  അങ്ങ് കോപിക്കാതെ പഹയാ.. ഇമ്മടെ

ഡോക്ടർ സാഹിബ് കവിത എയ്തിയത് അങ്ങേരു

ഈ ആഘോഷത്തെ മനസ്സിലാക്കിയതനുസരിച്ച്.

എന്തെല്ലാം ഐതിഹ്യങ്ങൾ ഉണ്ടാകാം.ഏതു

ശരിയെന്നു പടച്ചോനറിയാം. അമേരിക്കയിൽ

ഇത് കൊണ്ടുവന്നത് ഐറിഷ്  ഇമ്മിഗ്രന്റ്‌സ്

ആണെന്ന് പറയുന്നു.  കൊയ്ത്തുകാലം കയിഞ്

പരേതാത്മാക്കൾക്ക് പ്രീതിയുണ്ടാകാൻ ചെയ്യുന്ന

ഒരു കർമ്മം. പിന്നെയും കഥകൾ. സാത്തനെ

കുറിച്ച് ചില്ലറ കഥകളാണോ.  ഡോക്ടർ സാഹിബിനു

ആ വിഷയത്തിൽ ഒരു ആയിരം പി.എച്.ഡി.

എടുക്കാം. എന്തായാലും കബിത ബായിച്ചാൽ

മനസ്സിലാകും. ഇമ്മടെ ആദരണീയനായ സർവ ജ്ഞ

പീഠം കയറിയ (ഇത് ഞമ്മള് ബഹുമാനത്തോടെ

അദ്ദേഹത്തിന് കൊടുക്കുന്ന പദവിയാണ്) ഡോക്ടർ ശശി സാർ

എന്ത് പറയുന്നോ അത് ശരിയെന്നു ഞമ്മള് പറയും.

5. പ്രാകിര്‍ത വേഷംകെട്ടി നീച മനുഷര്‍ വെള്ള വീട്ടില്‍ സംഹാര നിര്‍ത്തം ആടുമ്പോള്‍ ...
ചിന്തിക്കുക മനുഷ

വോട്ടു ചെയ്തു ഓടിക്കുക ഇ പിശാചുകളെ

6. സാത്താനോ?

2018-10-26 17:29:24

ഹാലൊവീൻ എന്താണെന്നും എന്തുകൊണ്ട് അത് ഇത്ര ജനപ്രിയമായെന്നുൻ ആദ്യം മനസ്സിലാക്കിയിട്ട് എഴുതൂ.

7. Sudhir Panikkaveetil

2018-10-26 11:33:03

ചെകുത്താനും ഒരു ദിവസം. ചൂലും മാറാലയും വീടിനു

അലങ്കാരം. നന്മയിൽ നിന്നും ഒരു വ്യതിചലനമായി

ഈ ആഘോഷത്തെ കവി കാണുന്നു. എന്നാൽ

പിശാചിനെ അകറ്റാൻ ശക്തിയുള്ള ദൈവത്തെ

മുറുകെ പിടിക്കുന്ന ഭക്തൻ ട്രിക്കിനില്ല അവന്റെ

ട്രീറ്റ് ദൈവത്തിനു എന്ന സന്ദേശം കവി നൽകുന്നു.

ആക്ഷേപഹാസ്യം ഉൾപ്പെടുത്തി ഒരു സത്യത്തിന്റെ

വെളിച്ചത്തെ തെളിയിക്കുന്നു. ഇത്തരം ആഘോഷങ്ങൾ

വിനോദത്തിനായി മാത്രം കാണുകയാണ്

വേണ്ടത് അത് ഒരു സാത്താനിക് പൂജയായി

മാറ്റരുതെന്നു കവി ഉപദേശിക്കുന്നു. ഡോക്ടർ

പൂമൊട്ടിൽ എന്നും നന്മയും ധാർമികതയും

തന്റെ എഴുത്തിൽ പ്രതിഫലിപ്പിക്കുന്നു. അഭിനന്ദങ്ങൾ !

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

View More