വഴിയോര കടകളിലുണ്ട്
ചില പാവകള്‍
കീ കൊടുത്താല്‍ കൈകൊട്ടുന്ന പാവകള്‍
കീ കൊടുത്താല്‍
പാടുന്ന പാവകള്‍
പാവകള്‍ പാവമാണ്!
എപ്പോള്‍ പാടണം
എവിടെ പാടണം
എങ്ങനെ പാടണം
എന്തു പാടണം
എപ്പോള്‍ കൊട്ടണം
എപ്പോള്‍ നിറുത്തണം
തീരുമാനം പാവയുടേതല്ല
പാവകള്‍ പാവമാണ്!
കീ കൊടുക്കാത്തപ്പോള്‍
അയലത്തോട്ടു നോക്കി ചിരിച്ചു കൊണ്ടു തന്നെയിരിക്കും
പാവകള്‍ പാവമാണ്!
കീയുടെ പിന്നില്‍ ടെക്നീഷ്യന്മാരുടെ
ചില ടെക്നിക്കുകളാണ്
പാവകള്‍ക്ക് തലച്ചോറില്ലല്ലോ
പാവകള്‍ പാവമാണ്!
വിദഗ്ദര്‍ക്ക് വിശ്വാസമുണ്ട് പാവകളില്‍
കീ കൊടുത്താല്‍
കൊടുക്കിന്നിടത്തു തന്നെ നില്ക്കും
പാവകള്‍ പാവമാണ്!
"Pavakal pavamanu " repeated though " pavakal pavangal' would have been better, in my opinion.