നിലയ്ക്കലില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലിസ് അറസ്റ്റുചെയ്തു . അറസ്റ്റ് ചെയ്ത ഇവരെ പെരിനാട് സ്റ്റേഷനിലേക്ക് മാറ്റി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും നിരോധനാജ്ഞ പോലീസ് നീക്കിയിട്ടില്ല.
കൂടാതെ ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവി ടി. നാരായണന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞന് നീട്ടുമെന്നാണ് സൂചന.