ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ പ്രമുഖ
സംഘടനയായ പമ്പ (പെന്‍സില്‍വാനിയ അസോസിയേഷന് ഓഫ് മലയാളി പ്രോസ്പിരിറ്റി
ആന്‍ഡ് അഡ്വാന്‍സ്മെന്റ്റ്) പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ
തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പമ്പ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതു
സമ്മേളനത്തില്‍ പ്രെസിഡന്റ്റ് ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍
സെക്രട്ടറി ജോണ്‍ പണിക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, സുമോദ് നെല്ലിക്കാല
വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മോഡി ജേക്കബ് (പ്രെസിഡന്റ്റ്), സുമോദ്
നെല്ലിക്കല (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ (ട്രെഷറര്‍), ജോണ്‍
പണിക്കര്‍ & ജൂലി ജേക്കബ് (വൈസ് പ്രെസിഡന്റ്റ്), ജോസ് ആറ്റുപുറം &
എബ്രഹാം വര്‍ഗീസ് (അസ്സോസിയേറ്റ് സെക്രട്ടറി), റെവ. മോടയില്‍ ഫിലിപ്സ്
(അക്കൗണ്ടന്റ്റ്), ജോര്‍ജ് നടവയല്‍ (ഓഡിറ്റര്‍) എന്നിവരെ കൂടാതെ ചെയര്‍
പേഴ്സണ്‍സ് ആയി റോണി വര്‍ഗീസ് (ആര്‍ട്സ്), അലക്സ് തോമസ് (ബില്‍ഡിംഗ്
കമ്മിറ്റി), സുധ കര്‍ത്താ (സിവിക് ആന്‍ഡ് ലീഗല്‍), ഫിലിപ്പോസ് ചെറിയാന്
(എഡിറ്റോറിയല്‍ ബോര്‍ഡ്), ജേക്കബ് കോര (ഫെസിലിറ്റി), ജോര്‍ജ് കുട്ടി
ലൂക്കോസ് (ലിറ്റററി ആക്ടിവിറ്റി), തോമസ് പോള്‍ (മെമ്പര്‍ഷിപ്), രാജന്
സാമുവേല്‍ (പ്രോഗ്രാം കോഡിനേറ്റര്‍), എബി മാത്യു (ഫണ്ട് റേസിങ്), ഡൊമിനിക്
ജേക്കബ് (പബ്ലിക് റിലേഷന്‍സ്), ബോബി ജേക്കബ് (യൂത്ത് ആക്ടിവിറ്റീസ്),
മാക്സ്വെല് ജിഫോര്‍ഡ് (ലൈബ്രറി) എന്നിവരെ തിരഞ്ഞെടുത്തു.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് അഡ്വക്കേറ്റ് ബാബു വര്‍ഗീസ്, സെക്രട്ടറി
തമ്പി കാവുങ്കല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് തിരഞ്ഞെടുപ്പ്
നടത്തപ്പെട്ടത്. വനിതാ ഫോറം, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് എന്നിവയുടെ
ചെയര്‍ പേഴ്സണ്‍ സ്ഥങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, പ്രവര്‍ത്തന ഉല്‍ഘാടനവും ജനുവരി
12 നു അതിഥി റെസ്റ്റോറന്റ്റില് വച്ച് നടത്തപ്പെടുന്ന ന്യൂ ഇയര്‍
ആഘോഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്നതാണ്.
വാര്‍ത്ത: സുമോദ് നെല്ലിക്കാല