-->

America

സംവത്സരാന്ത്യം (ഡോ.ഈ.എം. പൂമൊട്ടില്‍)

ഡോ.ഈ.എം. പൂമൊട്ടില്‍

Published

on

പശ്ചിമാകാശത്തിലെ ശ്യാമളം വിതാനത്തില്‍
വര്‍ണ്ണചിത്രങ്ങള്‍ സൂര്യരശ്മികള്‍ രചിക്കവെ
വത്സരാന്ത്യത്തില്‍ മൂകസന്ധ്യതന്‍ വിതുമ്പലില്‍
ശ്യാമമേഘങ്ങള്‍ മീതെ കണ്ണുനീര്‍ പൊഴിക്കവെ
ആശകളൊരായിരം ബാക്കിയായ് വെച്ചിട്ടിതാ
യാത്രപോകുന്നു വര്‍ഷം ഒരു വാക്കു ചൊല്ലാതെ!

എത്രനാള്‍ കഴിഞ്ഞിട്ടും കാലമാം ചക്രത്തിന്റെ
അന്തരാത്മാവിന്‍ പൊരുള്‍ ഇന്നും ഞാനറിയാതെ
പോകുമീ വര്‍ഷം തന്ന കഷ്ടനഷ്ടങ്ങള്‍ സര്‍വ്വം
ഓര്‍ത്തൊരെന്‍ ഹൃദയത്തിന്‍ നൊമ്പരം വിതുമ്പവെ
മന്ദമാരുതന്‍ സ്പര്‍ശിച്ചിളകും മരങ്ങളില്‍
മര്‍മ്മരം മൊഴിഞ്ഞേവം ദിവ്യസാന്ത്വനം പോലെ:

വഴിമാറുന്നു പുതുവത്സരത്തിനായോരോ
വര്‍ഷവും, ജനിക്കയില്‍ മരിച്ചീടുമെന്നപോല്‍
പോയ കാലങ്ങള്‍ നിനക്കേകിയോരപജയം
ഓര്‍ത്തു നീ നിരാശയില്‍ ജീവിതം പാഴാക്കാതെ
പുത്തനാം പ്രത്യാശയില്‍ തുടര്‍ന്നീടേണം കര്‍മ്മം
പുതുവത്സരത്തിനെ വരവേല്‍ക്കുവാന്‍ മുദാ!!

Facebook Comments

Comments

  1. Easow Mathew

    2019-01-02 11:55:43

    <p>Thank you, Sri Sudheer Panikkaveettil for your encouraging words on the poem SAMVALSARANTHYAM. Your presence in the response columns of emalayalee makes it lively. Wishing you all the best in the New Year! Dr. E.M. Poomottil<br></p>

  2. Sudhir Panikkaveetil

    2018-12-31 18:25:35

    Dr.Poomottil - a poet of hope and resilience. Congratulations and best wishes

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Is Love Real or Does an Arranged Marriage Just Make Sense? (Asha Krishna)

സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്

മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)

ജാതകദോഷം (ചെറുകഥ: സാംജീവ്)

എങ്കില്‍ (കവിത: വേണുനമ്പ്യാര്‍)

കുട്ടൻ (കവിത: ശങ്കരനാരായണൻ മലപ്പുറം)

ജന്മം (കവിത: ദീപ ബിബീഷ് നായര്‍)

അനിത (കഥ : രമണി അമ്മാൾ)

എന്റെ പ്രണയം (ജയശ്രീ രാജേഷ്)

വരിവരിയായ് (കാവ്യ ഭാസ്കർ)

ഹൃദയം വിൽക്കാനുണ്ട് (കവിത: ദത്താത്രേയ ദത്തു)

TRUE FRIEND (Apsara Alanghat)

അനീതി (കവിത: ബീന ബിനിൽ)

ഹണി യു ആർ റൈറ്റ്  (തമ്പി ആന്റണി)

പാമ്പും കോണിയും - നിർമ്മല - നോവൽ -44

View More