ന്യൂയോര്‍ക്ക്: ക്യൂന്‍സ് കാനായ കാത്തോലിക്കാ മിഷനില്‍ ഏപ്രില്‍ 15 ന്
പുതുഞായറാഴ്ചയില് വിശുദ്ധ തോമസ്ലീഹായുടെ തിരുനാള്‍ ആചരിക്കുന്നു. ഫാ. ജോസ്
തറയ്ക്കലിന്റെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടകുര്ബ്ബാനയും രൂപം
എഴുന്നള്ളിച്ച് വച്ച് ലദീഞ്ഞു നടത്തുന്നു. മിറയാമ്മ തോണ്ടന്കുഴിയില്
പ്രിന്‍സ് തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗായകസംഘം
വിശുദ്ധകുര്‍ബാനയില്‍ സഹായിക്കുന്നു.
തിരുനാളിലെ തിരുകര്‍മ്മങ്ങളില്‍
പങ്കെടുത്ത് വിശുദ്ധന്റെ മദ്ധ്യതപ്രാപിക്കുവാന് ഏവരേയും പ്രത്യേകിച്ച്
തോമസ് നാമധാരികളെ ക്യൂന്സിലേയ്ക്ക് ക്ഷണിക്കുന്നു. അഷിഷ് അനി
നെടുംതുരുത്തില്‍, തോമസ് തോട്ടം, റ്റോമി മഠത്തില്‍ എന്നിവരാണ്
പ്രസുദേന്തിമാര്‍. കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ നാമത്തില്‍ സ്നേഹ
വിരുന്നും തയ്യാറാക്കിയിരിക്കുന്നു. പരിപാടികള്‍ക്ക് കൈക്കാരന്മാരായ
കുര്യാക്കോസ് മേക്കാട്ടില്‍, ജംയിസ് തോട്ടം, റോയി കുട്ടുംമാങ്കല്
എന്നിവര്‍ നേതൃത്വം നല്കുന്നു.
സാബു തടിപ്പുഴ-917 847 4762