പി. ശശിയെ പുറത്താക്കിയതായി പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പ്
Published on 04 July, 2011
തിരുവനന്തപുരം: സ്വഭാവദൂഷ്യത്തിന് ആരോപണവിധേയനായ സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ
സെക്രട്ടറി പി. ശശിയെ പുറത്താക്കിയതായി സിപിഎം ഔദ്യോഗികമായി അറിയിച്ചു. ശനിയാഴ്ച
സമാപിച്ച സംസ്ഥാന സമിതിയില്‍ ശശിയെ പുറത്താക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍
ഇന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്. സദാചാര
വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും
വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. സംസ്ഥാന സമിതിയുടെ തീരുമാനം പോളിറ്റ്
ബ്യൂറോ അംഗീകരിച്ചതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതിനിടെ
കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് പി. ശശി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍
കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പറഞ്ഞ് ശശി ഒഴിഞ്ഞുമാറി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല