ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക സുരക്ഷ നടപ്പാക്കിയ പോലീസ് സംഘത്തിലുണ്ടായിരുന്ന മട്ടന്നൂര്‍ സ്വദേശിയായ പോലീസുകാരനെ ഭീഷണി പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാള്‍ പോലീസുകാരനെതിരെ ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റിട്ടത്.
അതേസമയം സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടെ പോലീസുകാരനെ മോശമായ രീതിയില്‍ പ്രചരണം നടത്തിയതിനാണ് കേസ്. പോലീസുകാരന്റെ പരാതിയില്‍ മട്ടന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.