പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ പാനൂരിലെ കെ.പി.എ.റഹിം കുഴഞ്ഞുവീണു മരിച്ചു. മാഹിയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് മരണം സംഭവിച്ചത്.
ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ എണ്‍പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.