ഷാറൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം മോശമായി പോയെന്ന് ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. സുരക്ഷാ പരിശോധന യുടെ ഭാഗമായി ഷാറൂഖിനെ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ച സംഭവമറിഞ്ഞ് അദ്ദേഹ ത്തെ വിളിച്ചപ്പോള്‍ അദ്ദേഹം അത് ചിരിച്ചുതള്ളിയതായും റസൂല്‍ പ്രതികരിച്ചു.
കമല്‍ഹാസനെയും സമീപകാലത്ത് ഇത്തരത്തില്‍ തടഞ്ഞുവച്ച സംഭവം ഓര്‍മിച്ച റസൂല്‍ ഖാന്, ഹസന് തുടങ്ങിയ പേരുകളാണ് ഇതിനിടയാക്കുന്നതെന്നും മുസ്ലിം പേരുകളുള്ളവര്ക്കു മാത്രമാണ് ഈ മോശം അനുഭവമുണ്ടാവുന്നതെന്നും ഇതുസംബന്ധിച്ച ചോദ്യത്തിനുത്തരമായി പറഞ്ഞു. അതേസമയം, അമേരിക്ക എന്ന രാജ്യത്തി ന്റെ പൊതുവായ സ്വഭാവമായി ഇത് കാണേണ്ടതില്ലെന്നും റസൂല്‍ അഭിപ്രായപ്പെട്ടു. ആ സമയത്ത് അവിടെ നില്ക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ നിലപാടാവാം ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.