തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അന്വേഷണം നേരിടുന്ന തോളിക്കോട് പള്ളിയിലെ മുന്‍ ഇമാമും പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനുമായ ഷെഫീഖ് അല്‍ ഖാസിമി ഒളിവിലെന്ന് പൊലീസ്.
ഷെഫീഖ് അല്‍ ഖാസിമിയ്ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
കേസില്‍ ഷെഫീഖ് അല്‍ ഖാസിമിയുടെ ജന്മനാടായ ഇരാറ്റുപേട്ടയില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാളോട് എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ അഭിഭാഷകന് മുഖേന പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.ഖാസിമിയ്ക്കെതിരായ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയശേഷം പള്ളിക്കമ്മിറ്റി അദ്ദേഹത്തെ തോളിക്കോട് ജുമാ മസ്ജിദ് ചീഫ് ഇമാം സ്ഥാനത്തുനിന്നും പള്ളിക്കമ്മിറ്റി പുറത്താക്കിയിരുന്നു.
ഇമാംസ് കൗണ്‍സിലില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.