കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന് ഇരുപത് വര്‍ഷം കഠിന തടവ്.
മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ഫാദര്‍ റോബിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
മൂന്ന് കേസുകളിലായാണ് ഇരുപത് വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നടപടിക്കും നിര്‍ദ്ദേശമുണ്ട്. പിഴയില്‍ 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം.കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്.കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന് വടക്കുംചേരി പള്ളിമേടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
ഫാദര്‍ റോബിന് വടക്കുംചേരി ഒരു വര്‍ഷമായി റിമാന്‍ഡിലാണ്.
പെണ്‍കുട്ടി ജന്മം നല്കിയ കുഞ്ഞിന്റെ പിതാവ് റോബിന് തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്.
എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന് ഒളിവില്‍ പോയെങ്കിലും രണ്ടു ദിവസത്തിനകം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനിടെ കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു
മനസംയമനം സാധിക്കാതെ