പുക വലിക്കരുതെന്നു പറഞ്ഞതിനു കാറിടിപ്പിച്ച് ആക്രമണം; ഗര്‍ഭിണി മരിച്ചു
Published on 20 February, 2019
ന്യു യോര്‍ക്ക്:റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ഗാര്ണര്വില്ലില് 7-11 ഷോപ്പിനു മുന്നില്വാഹനം മനപ്പൂര്‍വം ഇടിപ്പിച്ച് ഗര്‍ഭിണി മരിച്ചു. ഭര്ത്താവിനുംരണ്ടു വയസുള്ള കുട്ടിക്കും പരുക്കേറ്റു.
അക്രമി ജേസന്‍ മെന്‍ഡസിനെ അറസ്റ്റ് ചെയ്തു.
35 വയസുള്ള ഭര്‍ത്താവും 32 വയസുള്ള ഭാര്യയും 6 കുട്ടികളും അടങ്ങുന്ന കുടുംബത്തിനു നേരെ രണ്ടു തവണ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.
കടക്കു മുന്നില്‍ നിന്നു പുക വലിക്കരുതെന്നു ഭര്‍ത്താവ് പറഞ്ഞതാണു അക്രമിയെ പ്രകോപിപ്പിച്ചത്.
ഹാവര്സ്ടേ പോലീസ് എത്തിയപോള്‍ അക്രമി കത്തീ കാണിച്ചതിനെ തുടര്‍ന്നു ടേസര്‍ ഉപയോഗിച്ചു കീഴടക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല