മുംബൈ:
മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവിയും ഷീനാ ബോറാ കൊലക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജിയെ
നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ത്തൂര്‍ ജയിലില്‍
കഴിയുന്ന ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജെ.ജെ. ഹോസ്പിറ്റലില്‍
പ്രവേശിപ്പിക്കുകയായിരുന്നു.
പീറ്ററുടെ രണ്ടാം ഭാര്യയായ ഇന്ദ്രാണി
മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന. വിവാഹ സമയത്ത് സഹോദരിയായിട്ടാണ്
ഇന്ദ്രാണി, ഷീനയെ പീറ്ററിനും കുടുംബത്തിനും പരിചയപ്പെടുത്തിയത്.
രണ്ടാനമ്മയുടെ
മകളെന്നറിയാതെ രാഹുല്‍ ഷീനയുമായി പ്രണയത്തിലാവുകയും വിവാഹം
ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് 2012 ഏപ്രിലില്‍ ഷീനയെ
കാണാതായി.
2015ലാണ് ഷീനയെ കൊന്ന് കത്തിച്ച ജഡം റാലിഗഡിലെ വിജനമായ പ്രദേശത്ത്
തള്ളിയതായി കണ്ടെത്തിയത്.
ഇന്ദ്രാണി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരും ഇതേ കേസില്‍
ജയിലിലാണ്. കൊലപാതകം വെളിച്ചെത്തു കൊണ്ടുവന്ന ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍
റായ് കേസില്‍ മാപ്പുസാക്ഷിയായി മാറുകയായിരുന്നു.