കൊല്ലം: മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം കൊല്ലം ഓച്ചിറയിലാണ് സംഭവം.
വഴിയോര കച്ചവടക്കാരായ രാജസ്ഥാന് സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് കടന്നുവന്ന ചിലര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.