തരൂരിന് പരിക്കേറ്റ സംഭവം; പ്രവര്‍ത്തകര്‍ ത്രാസില്‍ തൂങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് ക്ഷേത്രം അധികൃതര്‍
Published on 15 April, 2019
തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യു.ഡി.എഫ്
സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രം
അധികൃതര്‍. നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര
തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര്.പി നായര്‍
വിശദീകരിച്ചു.
കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും
ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള് ആരോ എടുത്തുമാറ്റിയെന്നും
ക്ഷേത്രം സെക്രട്ടറി പറഞ്ഞു.
പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ
കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല