വാടാമല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മോഡലും അവതാരകയുമായ റിച്ചയുടെ
രണ്ടാമത് മലയാള ചിത്രമാണ് നായാട്ട്. ഒരിടവേളയ്ക്കുശേഷം പി. ചന്ദ്രകുമാര്‍
സംവിധാനംചെയ്യുന്നു. രാഹുല്‍ മാധവ്, തലൈവാസല്‍ വിജയ്, ആസ്യ, ഡോക്ടര്‍ റോണി,
വിദ്യാലക്ഷ്മി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.
ഇന്നത്തെ യുവതലമുറയുടെ പ്രതിനിധികള്‍. ഐ.ടി.
സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ പരസ്പരം ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ, ഈ ഇഷ്ടം
ഇപ്പോഴും മനസില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ് എന്നതാണ് മറ്റൊരു
കാര്യം.
എന്നാല്‍, ഇമ്മാനുവലും മരിയയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒരേ
രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവരുടെ സ്വഭാവത്തിന് സമാനതകള്‍ ഏറെയാണ്. ഇവരുടെ
പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി
ആനന്ദും നിത്യയും കൂട്ടുനിന്നു. കൂട്ടത്തില്‍ അലീന എന്ന സുഹൃത്തും
ഉണ്ടായിരുന്നു.
ഇമ്മാനുവലിന്റെയും മരിയയുടെയും വിവാഹത്തിനുശേഷം എല്ലാവരും
ചേര്‍ന്ന് ഒരു യാത്ര പുറപ്പെടുന്നു. ഹൈവേയിലൂടെയുള്ള അവരുടെ യാത്രയ്ക്കിടയില്‍
തികച്ചും ഒരു അപരിചിതന് കടന്നുവരുന്നു. യാത്രക്കാരെ പിന്തുടരുന്ന അയാള്‍ക്ക്
വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അവരുടെ ജീവന് അപകടത്തിലാക്കുംവിധമുള്ള അയാളുടെ
ഇടപെടലുകള്‍ അവരെ അസ്വസ്ഥരാക്കി. ആരാണ് അയാള്‍. ഈ അഞ്ചുപേര്‍ക്കും അറിയാത്ത ആ
വ്യക്തി എന്തിനാണ് പിന്തുടര്ന്ന് ജീവിതത്തെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത്.
തുടര്‍ന്നുള്ള സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് നായാട്ട് എന്ന ചിത്രത്തില്‍ പി.
ചന്ദ്രകുമാര്‍ ദൃശ്യവത്കരിക്കുന്നത്. വൈശാഖ് രവീന്ദ്രനാണ് തിരക്കഥ, സംഭാഷണം
എഴുതുന്നത്. അനിയന് ചിത്രശാലയാണ് കാമറാമാന്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക്
ഈണം പകരുന്നത് കാര്‍ത്തിക് പ്രകാശ് ആണ്. കല- മില്‍ട്ടണ്‍ പെരുമ്പെടുപ്പ്,
മേക്കപ്- ബിനു കുരുമം, വസ്ത്രാലങ്കാരം- ഉണ്ണി ആക്കുളം, പ്രൊഡ. മാനേജര്‍- സുനില്‍
പറവൂര്‍, പ്രൊഡ. കണ്ട്രോളര്- ശശി പൊതുവാള്.