മറക്കരുതേ ഇവരെ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 08 May, 2019
മറക്കരുതേ ഇവരെ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
മറവികള്‍ക്കൊണ്ടേറെ ദോഷമുണ്ടാകാം
മറന്നീടല്ലേ ഉപദേശമിതാരം;
മറ്റുള്ളവര്‍ ചെയ്ത തെറ്റുകുറ്റങ്ങളെ
മുറ്റും മറക്കേണമെന്നതുപോലെ
ജീവിതത്തില്‍ അവര്‍ ചെയ്‌തൊരാ നന്മകള്‍
വിസ്മരിച്ചീടരുതേ ഒരുനാളും!

മര്‍ത്യനായ് ഭൂമിയില്‍ ജന്മം നിനക്കേകി
നിത്യവും സ്‌നേഹം പകര്‍ന്നവരാം
മാതാപിതാക്കളെ നീ മറന്നീടല്ലേ
കാലങ്ങളേറെ കഴിഞ്ഞീടിലും;
ഈശ്വരതുല്യരായ് കാണണമിവരെ
ജീവന്‍ നിനക്കുള്ള കാലമെല്ലാം!

സ്വാര്‍ത്ഥതയൊന്നുമില്ലാതെ നിന്നെയിവര്‍
ആദ്രതയോടെ പുലര്‍ത്തീടവെ
അമ്മയാം പക്ഷിതന്‍ ചിറകെന്നപോലെ
ചെമ്മേ വിപത്തില്‍ കരുതിയില്ലേ;
ആശിച്ചതെല്ലാം നിനക്കു നല്കീടുവാന്‍
അദ്ധ്വാനമൊരു തപസാക്കിയില്ലേ!

ശയ്യാവലംബികളായിവരൊരുനാള്‍
വയ്യാതെ മേവുന്ന നേരങ്ങളില്‍
വേണ്ടതെല്ലാം മനസ്സോടെ നല്‍കീടണേ
വേണ്ടാത്തതൊന്നുമേ ചൊല്ലീടാതെ;
മറവിരോഗത്താല്‍ നിന്നെ മറന്നാലും
മറക്കരുതേ ഇവരെ ഒരുനാളും!!

P R Girish Nair 2019-05-09 13:40:53
എഴുതിത്തീരാത്ത അനേകായിരം 
കാവ്യങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന വ്യക്തിയാണ് താങ്കൾ..  
ഇതും കൂടെ മറക്കരുത് 2019-05-09 16:45:59
There are smiling white men women and children in lynching photos. Trump wasn't making a joke and everyone knows it so please stop playing dumb and repeating the lie that it was a joke.
for a white racist, you are not different from a Latino.
What's getting lost in the coverage of a Trump supporter calling for the shooting of immigrants last night is that Trump crowds have been doing this for years and that they're always just saying the thing Trump leads them to. Yes, Malayalee- you are a victim too even though you voted for trump. You have made a horrible place for your children, people like kunthra.

Observation 2019-05-09 18:28:51
United we Stand -Trump 

Trump's invitation leads Red Sox players to split along racial lines
Easow Mathew 2019-05-11 23:10:24
Thank you Sri Girish Nair for the very appreciative words about the poem; It is great encouragement to the writer! Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക