പാലക്കാട്: ശ്രീനിഷിന്റെ വധുവായി പാലക്കാട് തറവാട് വീട്ടില്‍ വലതുകാല്‍ വെച്ച് കയറിയ പേളി തനി നാട്ടിന് പുറത്തെ പുതുപ്പെണ്ണായ ചിത്രങ്ങളാണ് പുറത്തെത്തുന്നത്. തോട്ടത്തില്‍ ഇറങ്ങി പണിയെടുത്തും, കുട്ടികള്‍ക്കൊപ്പം ക്യാരംസ് കളിച്ചും, അമ്പലത്തില്‍ നാട്ടിലെ കുഞ്ഞിന്റെ ചോറുണില്‍ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ശ്രീനിഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോകളാക്കി പങ്കുവെച്ചിരിക്കുന്നത്.
ക്രിസ്തീയ രീതിയിലുള്ള വിവാഹം മെയ് അഞ്ചിനും പിന്നാലെ ഹൈന്ദവ ആചാര പ്രകാരവും വിവാഹം നടന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ക്രിസ്തീയ രീതിയിലുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. പിന്നാലെ ഇരുവരും ചേര്‍ന്ന് പേളിഷ് എന്ന പേരില്‍ വെബ് സീരിസും തുടങ്ങിയിരുന്നു.