ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയ
സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി.
ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍
സംസ്ഥാനത്തെ 24 സീറ്റിലും ബിജെപിക്ക് വ്യക്തമായ ലീഡ്. എക്സിറ്റ് പോള്‍ ഫലങ്ങളെ
ശരിവെച്ചുള്ള കണക്കുകളാണ് പുറത്ത് വരുന്നത്.
2014 ല്‍
ആകെയുള്ള 25 സീറ്റില്‍ മുഴുവനും തൂത്തുവാരിയാണ് ഇത്തവണ ബിജെപി അധികാരം
പിടിച്ചെടുത്തത്. എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണ കോണ്‍ഗ്രസ്
നിയമസഭ തൂത്തുവാരി. 100 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്.
ഇതേ
ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്
ഇറങ്ങിയത്.