ഫിലാഡല്‍ഫിയ: റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അദ്ധ്യാപകന് രാമപുരം മിറ്റത്താനി എം. ഒ.
ജോസഫ് സാര്‍ (72) ബുധനാഴ്ച്ച വൈകിട്ട് രാമപുരത്ത് സ്വവസതിയില്‍ നിര്യാതനായി.
ഭാര്യ ഏലിയാമ്മ ഭരണങ്ങാനം ചെറ്റാലില്‍ കുടുംബാംഗം. മക്കള്‍: ഷാജി മിറ്റത്താനി
(പ്രവാസി കേരള കോണ്‍ഗ്രസ്, സിറാ മലയാളി അസോസിയേഷന്, കാത്തലിക്
അസോസിയേഷന്,യു.എസ്.എ), സജി, ടെസ്സി (ഇരുവരും നാട്ടില്‍) മരുമക്കള്‍: ആന്‍സി
(യു.എസ്.എ), ലിന്‍സി.
കേരള കോണ്‍ഗ്രസിന്റെ പാലാ നിയോജകമണ്ഡലം പ്രസിഡന്റും,
സ്റ്റേറ്റ് കമ്മിറ്റി മെംബറുമായിരുന്നു പരേതന്. രാമപുരം സെന്റ് തോമസ്
ഹൈസ്കൂളില്‍നിന്നും വിരമിച്ചശേഷം 1995 ല്‍ അമേരിക്കയിലെത്തി ഫിലാഡല്ഫിയായില്
ഷാജിയോടൊപ്പം താമസിച്ച് ജോലി ചെയ്തിരുന്നു. അസുഖം കലശലായതിനെതുടര്‍ന്ന് ഒരു മാസം
മുമ്പാണു നാട്ടിലേക്കു പോയത്. ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളിയിലെ സജീവ
പ്രവര്‍ത്തകനായിരുന്നു. ശവസംസ്ക്കാരം ജൂലൈ 10 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്
രണ്ടുമണിക്ക് രാമപുരം സെന്റ് ആന്റണീസ് ഫൊറോനാപള്ളിയില്‍. സീറോമലബാര്‍ പള്ളി
വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം ഷാജിയുടെ വസതിയില്‍ പരേതനുവേണ്ടി
പ്രാര്‍ത്ഥനകളര്‍പ്പിക്കുകയും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.