ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിവരുന്ന മലയാളം ക്ലാസിന്റെ രണ്ടാം ഗ്രാജുവേഷന് ചടങ്ങു ലോസ് ആഞ്ചെലെസ് സനാതന ധര്‍മ ക്ഷേത്ര ഹാളില്‍ വെച്ചു നടത്തി.
പഠനം പൂര്‍ത്തിയാക്കിയ ഇരുപത്തിയൊന്നുവിദ്യാര്ത്ഥികള് ചടങ്ങില്‍വെച്ചു സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു. ഓം പ്രസിഡണ്ട് വിനോദ് , ബാഹുലേയന്, സെക്രട്ടറിയും മലയാളം അധ്യാപകനുമായ സുനില്‍ രവീന്ദ്രന്, ട്രഷറര്‍ രമ നായര്‍, ഡയറക്ടര്‍ രവി വെള്ളത്തിരി, മലയാളം അദ്ധ്യാപിക ബിന്ദു നായര്‍, സുരേഷ് എഞ്ചൂര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രവി വെള്ളത്തിരിയും പഠിതാക്കളുംചേര്ന്നു ഗ്രാജുവേഷന് കേക്കുമുറിച്ചു പരിപാടികള്‍ക്ക് മധുരം പകര്‍ന്നു.
ഓമിന്റെ ബെല്‍ഫ്ളവര്‍ സാംസ്കാരിക കേന്ദ്രത്തില്വെച്ചുനടത്തുന്ന മലയാളം ക്ലാസുകളുടെ അടുത്തവര്‍ഷത്തേക്കുള്ള രജിസ്ട്രേഷനു സുനില്‍ രവീന്ദ്രന് (7322072385) അല്ലെങ്കില്‍ www.ohmcalifornia.org സന്ദര്‍ശിക്കുക