ന്യൂയോര്‍ക്ക്: പവ്വത്തിക്കുന്നേല്‍ കുടുംബത്തില്‍പ്പെട്ട വരിക്കളം, മൂന്നുതൈയ്ക്കല്‍, മനയില്‍, പൊയ്കയില്‍, വാഴപ്പാട്ട്, വാളമ്പറമ്പ് കുടുംബങ്ങളുടെ ഈവര്‍ഷത്തെ സമ്മേളനം അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക്, ഓറഞ്ച് കൗണ്ടിയിലുള്ള എഡ്ഡി ഫാം റിസോര്‍ട്ടില്‍ വച്ചു ജൂലൈ 20 ശനിയാഴ്ച 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 9 മണിക്ക് അവസാനിക്കും.
മേല്‍പ്പറഞ്ഞ വിവിധ ശാഖകളിലും, വിവിധ സ്ഥലങ്ങളിലുമായി താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കുടുംബ ഐക്യം മെച്ചപ്പെടുത്തുന്നതിനും, അമേരിക്ക-കാനഡ എന്നിവടങ്ങളിലുള്ള കുടുംബങ്ങളുമായി പുതിയ തലമുറയ്ക്ക് പരസ്പരം പരിചയപ്പെടുന്നതിനും ഈ സ്നേഹ സംഗമം പ്രയോജനപ്പെടുത്തുവാന്‍ ആഭ്യര്‍ത്ഥിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ ഏവരേയും ഈ കുടുംബ സൗഹൃദ സംഗമത്തിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു വി. സഖറിയ, ന്യൂയോര്‍ക്ക് (914 403 7017) rvambulette@hotmail.com, വര്‍ഗീസ് സഖറിയ, ഫ്ളോറിഡ (954 232 4688) rejiedathwa@hotmail.com, സഖറിയ കുര്യന്, ചിക്കാഗോ (630 863 5473) kurianz@hotmail.com