തട്ടിയും മുട്ടിയും എന്റെ ദേഹമൊന്നു നോവാതിരിക്കാന്‍ എത്ര ക്ഷമയായിരുന്നു എന്നോട് പെരുമാറുമ്പോള്‍ ഞാനിരിക്കുന്ന സ്ഥാനത്തിന്റെ ശ്രേഷ്ഠതയാണത്രെ വീട്ടില്‍ ഐശ്വര്യം വരാന്‍ എത്ര പേര്‍ക്ക് വച്ചുവിളമ്പിയിരിക്കുന്നു എത്ര ഭാരങ്ങള്‍ ഈ നെഞ്ചില്‍ ചുമന്നിരിക്കുന്നു എത്ര പൊള്ളിച്ചിരിക്കുന്നു എത്ര തവണ കനല് കൊണ്ട് കുത്തി നോവിച്ചിരിക്കുന്നു എല്ലാം സഹിച്ചിട്ടും ക്ഷമിച്ചിട്ടും ആളിക്കത്താതിരുന്ന എന്റെ കരിമുഖം ഇപ്പോള്‍ അപശകുനമാണത്രെ അതിനാലാണ് എന്റെ സ്ഥാനം മൂന്നു ബര്‍ണറുള്ള ഒരു ഗ്യാസ് പേഷ്യന്റ് കയ്യടക്കിയത് … എപ്പോഴും പൊട്ടിത്തെറിക്കാമെങ്കിലും തേച്ചുമിനുക്കിയാല്‍ സുന്ദരിയാകുമത്രേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല