കണ്ണൂര്‍: ജില്ലയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്നു ബോംബേറ്. കതിരൂര്‍ നാമത്ത് മുക്കിലാണു ബോംബേറുണ്ടായത്. സംഭവത്തില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഗൃഹപ്രവേശം നടക്കുന്ന വീടിനു സമീപത്തുണ്ടായ തര്‍ക്കമാണു ബോംബേറില്‍ കലാശിച്ചത്. പരുക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.