കോട്ടയം: ഫാ. ഡോമിനിക് വാളന്മനാലിനെ
തട്ടിക്കൊണ്ടുപോയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന്
രൂപത സ്ഥിരീകരിച്ചു. നിലവില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ അയി
പ്രവര്‍ത്തിക്കുകയാണ് ഫാ. ഡോമിനിക് വാളന്മനാലിന്
രൂപതാധ്യക്ഷന്‍ മാര്‍
മാത്യു അറയ്ക്കല്‍ അദ്ദേഹവുമായി നേരിട്ടു സംസാരിച്ചു. ഫാ. ഡോമിനിക് വാളന്മനാല്
ദക്ഷിണാഫ്രിക്കയിലെ ധ്യാനപരിപാടികള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ തുര്‍ക്കിയിലെ
ഈസ്താംബൂളില്‍ ധ്യാനപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
അത്
പൂര്‍ത്തിയാക്കി അദ്ദേഹം വൈകാതെ നാട്ടിലേക്ക് മടങ്ങുമെന്നും രൂപതാകേന്ദ്രം
അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി
സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ വന്നത്.