ജൂണ്‍ 2017 നാണു ഇമലയാളി വായനാവാരം സംഘടിപ്പിച്ചത്. വീണ്ടും ഈ മാസം ജൂലായ് 12 മുതല്‍ പുനരാരംഭിക്കുന്നു.
വായനക്കാരില്ലെന്ന അപഖ്യാതി പേറുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചുരുക്കം വായനക്കാരും ഉണ്ടെന്ന വസ്തുത മറക്കാന്‍ കഴിയില്ല. അങ്ങനെ വായനാതാല്പര്യമുള്ളവര്ക്ക് വേണ്ടി ഇ മലയാളി ഒരു വായനാവാരം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ കോളത്തിലേക്ക് നിങ്ങള്‍ വായിച്ച കവിതകള്‍, കഥകള്‍, നര്മങ്ങള് എന്നിവ അയക്കുക. നാട്ടിലെ എഴുത്തുകാരുടെ മാത്രമല്ല ഇവിടത്തെ എഴുത്തുകാരുടെ രചനകളും ഉള്‍പ്പെടുത്താം നിങ്ങളുടെ ഏറ്റവും നല്ല രചനകളും അയക്കാവുന്നതാണ്. ഇതോടൊപ്പം ഞങ്ങള്‍ മലയാളത്തിലെ പഴയ കാല കവിതകളും വായനക്കാരുടെ പുനര്‍വായനക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നതാണ്.
.വായനക്കാരുടെ താല്പര്യമനുസരിച്ച് "പുനര്‍വായന" എന്ന ഒരു സ്ഥിരം പംക്തി തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്വന്തം പേരില്‍ താഴെ രേഖപ്പെടുത്തുക.