ന്യൂയോര്‍ക്: ഡെമോക്രാറ്റിക് വനിത അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി &ിയുെ;മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. അമേരിക്ക എന്‍േറതല്ല, നിങ്ങളുടെതുമല്ല, നമ്മുടെ എല്ലാവരുടെയുമാണ് എന്നായിരുന്നു ട്രംപിനെ പേരെടുത്തു പറയാതെ മിഷേലിന്‍െറ പരാമര്‍ശം. നമ്മളില്‍ ചിലര്‍ ഇവിടെ പിറന്നുവീഴുന്നു, ചിലരിവിടെ അഭയാര്‍ഥികളായി എത്തുന്നു, അങ്ങനെ വരുന്ന എല്ലാവര്ക്കും ഇവിടെ ജീവിക്കാന്‍ അര്‍ഹതയുണ്ട്. വൈവിധ്യമാണ് നമ്മുടെ രാജ്യത്തെ മഹത്തരമാക്കുന്നതെന്നും മിഷേല്‍, ട്രംപിനെ ഓര്‍മിപ്പിച്ചു.
വംശീയാധിക്ഷേപത്തിനിടെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും തന്‍െറ വാക്കുകളില്‍ ഉറച്ചുനില്‍ക്കാനാണ് ട്രംപ് ശ്രമിച്ചത്. അതിന്‍െറ ഭാഗമായി പിന്നീടു നടന്ന തെരഞ്ഞെടുപ്പു റാലികളിലും അവരെ തിരിച്ചയക്കുക എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. സോമാലിയയില്‍നിന്ന് യു.എസിലേക്ക് കുടിയേറിയ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിനെ ലാക്കാക്കിയായിരുന്നു പ്രധാനമായും ട്രംപിന്‍െറ ഉന്നം.&ിയുെ;<യൃ>&ിയുെ;