ന്യു യോര്‍ക്ക്: ആല്ബനിയില്സെന്റ് റോസ് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അവിടഠെ കമ്പ്യൂട്ടറുകള്‍ മനപൂര്‍വം വൈറസ് കയറ്റി തകര്ത്തഇന്ത്യന് വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷയും പിഴയും കോടതി വിധിച്ചു.
വിശ്വനാഥ് അകുതോട്ടക്ക് (27) 12 മാസം തടവും 1 വര്‍ഷത്തെ പ്രൊബേഷനും വിധിച്ചതിനു പുറമെ 58,471 ഡോളര്‍ കോളജിനു നല്‍കുകയും വേണം
വിശ്വനാഥ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14 ന് 66 കമ്പ്യൂട്ടറുകള്‍ ''യുഎസ്ബി കില്ലര്‍'' എന്ന ഉപകരണം ഉപയോഗിച്ചാണു പ്രവര്‍ത്തനരഹിതമാക്കിയത്.
കമ്പ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ടും ഇലക്ട്രിക്കല്‍ സിസ്റ്റവും ഓവര്‍ലോഡ് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതാണു യു.എസ്.ബി. കില്ലര്‍.
സ്റ്റുഡന്റ് വിസയില്‍ വന്നതാണിയാള്‍. ഫെബ്രുവരി 22 ന് നോര്‍ത്ത് കരോലിനയില്‍ അറസ്റ്റിലായതു മുതല്‍ ഇയാള്‍ ജയിലിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല