കോട്ടയം ബജറ്റാണ് മാണി അവതരിപ്പിച്ചതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ രംഗത്ത് വന്നു. വികസന പദ്ധതികള്‍ കോട്ടയത്തിന് വാരിക്കോരി നല്‍കുകയും പല ജില്ലകളേയും സര്‍ക്കാര്‍ അവഗണിച്ചുവെന്നും പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു. ടി.എന്‍.പ്രതാപന്, ഡൊമിനിക് പ്രസന്റേഷന് തുടങ്ങിയ ഭരണകക്ഷി എം.എല്‍.എമാര്‍ 'കോട്ടയം ബജറ്റ'് എന്ന വിമര്‍ശനവുമായി രംഗത്തെത്തിയതും സഭയില്‍ ശ്രദ്ധേയമായി.
മേഖലാപരമായ വിവേചനം പ്രകടമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഭൂപരിഷ്കരണം തകര്‍ക്കാനാണ് മാണിയുടെ ശ്രമമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച ഒരു രൂപയ്ക്ക് 30 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്കുന്ന പദ്ധതിയെക്കുറിച്ച് ഒരു വരി പോലും ബജറ്റില്‍ പറഞ്ഞിട്ടില്ലെന്നും വി.എസ്. പറഞ്ഞു.