വെബ് സീരീസിലൂടെ ഇന്ദിരാ ഗാന്ധിയുടെ കഥ പറയാനൊരുങ്ങി സംവിധായകന് റിതേഷ് ബത്ര. ബോളിവുഡിലെ സൂപ്പര്‍ താരമായ വിദ്യബാലനാണ് ഇന്ദിരാ ഗാന്ധിയായെത്തുന്നത്. വിദ്യയുടെ വെബ് സീരിസ് അരങ്ങേറ്റം കൂടിയാണിത്.
സാഗരിക ഗോഷിന്റെ 'ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ വെബ് സീരിസ്. ഈ പുസ്തകത്തിന്റെ പകര്‍പ്പവകാശം വിദ്യ ഇതിനോടകം സ്വന്തമാക്കിയിരുന്നു.
'ഞാനൊരു വെബ് സീരിസ് ചെയ്യുകയാണ്. വെബ് സീരിസിലെ എന്റെ അരങ്ങേറ്റമാണിത്. റോണി സ്ക്രൂവാലാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇത്. അധികം വൈകാതെ പ്രോജക്ട് തുടങ്ങും.' സീരിസിനെ കുറിച്ച് വിദ്യ പറയുന്നു. വിദ്യാ ബാലന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മിഷന് മംഗള്‍.