-->

EMALAYALEE SPECIAL

പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് കാശ്മീരിനെ വെട്ടിമാറ്റുമ്പോള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published

on

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയ മഭേദഗതി വരുത്തി. ഭരണഘടനയുടെ 370 വകുപ്പും അതി ലെ 35 എ ഉപവകുപ്പും ഇതോടെ എടുത്തുമാറ്റപ്പെടുകയും അവ ഇനിയും ചരിത്രത്തിന്റെ ഭാഗമായി മാറ്റപ്പെടുകയും ചെയ്തുയെന്നതാണ് ഒരു വസ്തു ത. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഭരണഘടനാ വകുപ്പായിരുന്നു കാശ്മീരിനു പ്രത്യേക പദവി നല്‍കിയ 370 ഭരണഘടനാ വ കുപ്പ്. ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്ന് അറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ നാട്ടുരാജ്യങ്ങളാല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ പ്രദേശങ്ങളെ സംസ്ഥാനങ്ങളാക്കിയത് ഭാഷയുടെയും സംസ്കാരത്തിന്റെ യും അടിസ്ഥാനത്തിലായിരുന്നു. അതിനപ്പുറം ചില നീക്കു പോക്കുകളും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നുയെന്നും പറയാം. ഉദാഹരണത്തിന് പാലക്കാടി നെ കേരളത്തിനു നല്‍കികൊണ്ട് കന്യാകുമാരി തമിഴ്‌നാടിനു നല്‍കി. ഏറെ ശ്രമകരമായ ഒരു ഉത്തരവാദിത്വമായിരുന്നു പട്ടേല്‍ ഏറ്റെടുത്തതും വിജയ കരമായി പൂര്‍ത്തീകരിച്ചതും. നാട്ടുരാജ്യങ്ങള്‍ വിവിധ സംസ്ഥാനങ്ങളായി രൂപീകരിക്കപ്പെട്ടപ്പോഴും കാശ്മീര്‍ ഇന്ത്യന്‍ യൂണിയനിലും പാക്കിസ്ഥാന്‍ പ്രവശ്യയിലും ഉള്‍പ്പെടാതെ മാറി നില്‍ക്കുകയാണുണ്ടായത്.
   
പാക്കിസ്ഥാന്റെ ഭാഗമായി ഏത് നിമിഷവും മാറിയേക്കാവുന്ന സ്ഥിതിയായിരുന്നു അന്ന് കാശ്മീരില്‍ ഉണ്ടായിരുന്നത്. മുസ്ലീം രാജ്യമെന്ന തുകൊണ്ട് തന്നെ പാക്കിസ്ഥാനോട് അവിടുത്തെ ഭൂരിഭാഗം വരുന്ന മുസ്ലീം ജനതയ്ക്ക് മമതയുണ്ടാകുക സ്വാഭാവികമായിരുന്നു. അതുകൊണ്ടുതന്നെ ജ നഹിതത്തില്‍ കൂടി കാശ്മീരിനെ തങ്ങളുടെ ഭാഗമാക്കാന്‍ പാക്കിസ്ഥാന് കഠിന പ്രയതനം ചെയ്യേണ്ട കാര്യമില്ലായിരുന്നു. പട്ടേലിന്റെ കണ്ണുരുട്ടലില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതിരുന്ന രണ്ട് രാജാക്കന്മാരായിരുന്നു കാശ്മീരിലെ രാജാവും ഹൈദ്രാബാദിലെ നിസ്സാമും. പട്ടേലിന്റെ കാര്‍ക്കശ്യത്തിനു മുന്നില്‍ നിസ്സാം വഴങ്ങിയെങ്കിലും കാശ്മീര്‍ വഴങ്ങാതെ മാറി നില്‍ക്കുകയാണ് ഉണ്ടായത്. ഭരണാധികാരിയെ അധികാര ഭ്രഷ്ഠനാക്കി പാക്കിസ്ഥാന്‍ ഭാഗത്ത് ലയിപ്പിക്കാന്‍ പാക്കിസ്ഥാന്‍ കാശ്മീരിലെ പ്രാദേശിക നേതാക്കളുമായി യോജിപ്പിലെത്തുന്ന വേളയിലാണ് യു.എന്നില്‍ ഇന്ത്യ പാക്കിസ്ഥാന്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. ഏത് നിമിഷവും പാക്കിസ്ഥാന്‍ ഭാഗത്തേക്ക് ചേരുന്ന സ്ഥിതി വന്നപ്പോള്‍ നെഹ്‌റുവും പട്ടേലുമുള്‍പ്പെടെയുള്ള അന്നത്തെ ഇന്ത്യയുടെ ഭരണ രാഷ്ട്രീയ നേതൃത്വം കാശ്മീരി നെ ഇന്ത്യയുടെ ഭാഗമാക്കാന്‍ തന്ത്രപരമായ നീക്കം നടത്തിയതാണ് കാശ്മീരിന് പ്രത്യേക പദവിയെന്നത്. അതിനായിഭരണഘടനയുടെ 370 ല്‍ 35 എ എന്ന ഉപവകുപ്പില്‍ കൂടി കാശ്മീരിന് പ്രത്യേക പദവി നല്‍കുകയും ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയുമായിരുന്നു. നിര്‍ബന്ധിച്ച് ഇന്ത്യന്‍ യൂണിയനി ല്‍ ചേര്‍ക്കാനുള്ള അധികാരം ഇന്ത്യയ്ക്ക് അന്നില്ലായിരുന്നു. ജനതയ്ക്കും ഭരണാധികാരിക്കും ഏത് ഭാഗത്തു ചേരാനുമുള്ള സ്വാത ന്ത്ര്യം യു.എന്നില്‍ നിന്ന് ലഭിച്ചിരുന്നു.
   
അങ്ങനെ സുധീര്‍ഘമായ ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടേയും സന്ധിസംഭാഷ ണങ്ങളു ടെയും ഒടുവിലാണ് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായ ത്. ഇന്ത്യയുടെ ഭാഗമാകാതെ കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാനില്‍ ഉണ്ടെന്ന് മറക്കരുത്. അല്ലാതെ ഒരു രാത്രികൊണ്ട് പാര്‍ലമെന്റിലെ ഭൂരിപക്ഷ ത്തിന്റെ ബലത്തില്‍ കാശ്മീരിനെ ചേര്‍ത്തതല്ല. യു.എന്‍. ഉള്‍പ്പെടെയുള്ള ലോക നേതൃത്വ ത്തിന്റെ കൂടി പിന്തുണ ഇന്ത്യ നേടിയെടുത്തിട്ട് കൂട്ടിച്ചേര്‍ത്ത താണ് കാശ്മീര്‍. അന്നത്തെ ഇന്ത്യയുടെ ഭരണാധികാരിക ള്‍ക്ക് ഒരു സൈനീക നടപടിക ളില്‍ക്കൂടി കാശ്മീരിനെ ഇന്ത്യ യുടെ ഭാഗമാക്കാമായിരുന്നെ ങ്കില്‍ എന്തുകൊണ്ട് അതിന് സാധിക്കുമായിരുന്നില്ല.
   
ഒരു സൈനീക നടപടിയുണ്ടായാല്‍ അവിടെ ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടാകുമായിരുന്നുയെന്ന് ചിന്തിക്കാത്തവരായിരുന്നോ അന്നത്തെ ഇന്ത്യയുടെ ഭരണാധികാരികള്‍. മതത്തിന്റെയും മാംസത്തിന്റെയും ബലത്തില്‍ അധികാരത്തിലേറിയ വരായിരുന്നില്ല അന്ന് ഇന്ത്യയു ടെ ഭരണകര്‍ത്താക്കള്‍. ജനങ്ങളെ മതത്തിന്റെ മര്‍മ്മം കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടവ രായിരുന്നില്ല അന്നുണ്ടായിരുന്ന രാഷ്ട്രീയ നേതൃത്വം. ഒരു സൈനീക നടപടിയുണ്ടായാല്‍ രക്തചൊരിച്ചില്‍ മാത്രമല്ല ഇ ന്ത്യക്കെതിരെ ജനവികാരം ഇ ളക്കിവിടാന്‍ കാശ്മീരില്‍ കൂടി പാക്കിസ്ഥാന് സാധിക്കുമായിരുന്നു. കാശ്മീരി ജനതയുടെ പിന്തുണയോടെ അവര്‍ക്ക് ആ പ്രദേശം തങ്ങള്‍ക്കൊപ്പമാക്കാ നും കഴിയുമായിരുന്നുയെന്ന് തന്നെ പറയാം.

രാജ്യതന്ത്രജ്ഞതയില്‍ കൂടി കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കി ജനവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു നീക്കമാ യിരുന്നു അന്നത്തെ ഇന്ത്യയുടെ ഭരണാധികാരികള്‍ ചെയ്തത്. സമാധാനപരമായ ഒരു അന്തരീക്ഷം കാശ്മീരില്‍ സൃഷ്ടിക്കാനും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കാതിരിക്കാനും അന്നത്തെ ഭരണാധികാരികള്‍ക്ക് ഇതല്ലാതെ മറ്റൊരു മാര്‍ക്ഷമില്ലായിരുന്നു. കാര്യമറിയാതെ അതിനെ ഇന്ന് വിമര്‍ശിക്കുന്ന വര്‍ ഒരു വസ്തുത മനസ്സിലാ ക്കണം ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം ബ്രിട്ടീഷുകാരന്റെ ഷൂസ്സു നക്കിക്കൊണ്ട് ഉണ്ടായ തല്ല. അവന്റെ അടിമപ്പണി ചെയ്ത് നേടിയെടുത്തതല്ല. സഹനത്തിലൂടെ രക്തച്ചൊരിച്ചിലിനിടവരുത്താതെ അഹിംസാ സിദ്ധാന്തത്തിലടിയുറച്ചു നി ന്നുകൊണ്ട് നടത്തിയ സമരങ്ങളില്‍ക്കൂടി നേടിയെടുത്തതാണ്.
   
എന്നാല്‍ ഇന്ത്യയുടെ ബുദ്ധിപൂര്‍വ്വമായതും തന്ത്രപര മായതുമായ നീക്കത്തെ ലോക രാഷ്ട്രങ്ങള്‍ പുകഴ്ത്തിയപ്പോ ള്‍ അതിന് തുരങ്കം വയ്ക്കാന്‍ പാക്കിസ്ഥാന്‍ എപ്പോഴും ശ്രമി ച്ചിരുന്നു. തങ്ങളുടെ കൈയ്യില്‍ നിന്ന് ഇന്ത്യയുടെ ബുദ്ധിയില്‍ ക്കൂടി വഴുതിപ്പോയ കാശ്മീരി നെ തിരികെ പിടിക്കാന്‍ പാ ക്കിസ്ഥാന്‍ അനുകൂലികളായ കാശ്മീരികളെ കൂട്ടുപിടിച്ചു കൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചുകൊണ്ടിരുന്നു യെന്നതാണ് ഒരു വസ്തുത. അതും കാശ്മീരിനു നല്‍കിയ പ്രത്യേക പദവിയുടെ പിന്‍ബലത്തില്‍.
   
ആര്‍ട്ടിക്കിള്‍ 370ല്‍ പറഞ്ഞിരിക്കുന്ന കാശ്മീരിനുള്ള പ്രത്യേക പദവിയുടെ പിന്‍ ബലത്തില്‍ അതിനെ ദുര്‍വിനി യോഗം ചെയ്യാനും ദുര്‍വ്യാഖ്യാനം ചെയ്യാനും കാശ്മീരിലെ പാക്കിസ്ഥാന്‍ അനുകൂലികളെ ക്കൊണ്ടും ചില പ്രാദേശിക നേതാക്കളെക്കൊണ്ടും പാക്കി സ്ഥാന്‍ എന്നും ശ്രമിച്ചിരുന്നു. 370ല്‍ പ്രത്യേക പദവി നല്‍കിയത് ഇന്ത്യയുടെ ഭാഗമല്ലാത്ത തുകൊണ്ടാണെന്നും ഇന്ത്യയ്ക്ക് കാശ്മീരിനുമേല്‍ കേവല അധികാരം മാത്രമെ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളുയെന്നും പാക്കിസ്ഥാന്‍ പറഞ്ഞു പരത്തുകയും കാശ്മീരി ജനതയ്ക്കുമേല്‍ കുത്തിനിറയ്ക്കുകയും ചെയ്തിരുന്നുയെന്നതും ഒരു വസ്തുതയാണ്. ഈ കുപ്രചരണത്തിനു പിന്നില്‍ കാശ്മീരിനെ തങ്ങളുടെ ഭാഗമാക്കാനായിരുന്നുയെന്നത് പകല്‍പോലെ വ്യക്തമാണ്. കുപ്രചരണങ്ങളില്‍ക്കൂടിയും ദുര്‍വ്യാഖ്യാനങ്ങളില്‍ക്കൂടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചു വിടാനുള്ള പാക്കി സ്ഥാന്റെ കുബുദ്ധി കാശ്മീരിന്റെ മണ്ണില്‍ ഉണ്ടെങ്കിലും അത് മുളയ്ക്കാതെ നില്‍ക്കുന്നത് ഇന്ത്യയുടെ പ്രത്യേക രാഷ്ട്രീയ പരിഗണനയാണ്.
   
പാക്കിസ്ഥാന്റെ ഈ പ്രവര്‍ത്തികളും കാശ്മീരിലെ ചില വിഘടനവാദികളായ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും കാരണം കാശ്മീര്‍ കലാപഭൂമിയായപ്പോള്‍ കാശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പദവി എടുത്തു മാറ്റണമെന്ന് ഇന്ത്യ യില്‍ പലരും ആവശ്യപ്പെടു കയുണ്ടായി.
   
എണ്‍പതില്‍ ഖാലിസ്ഥാന്‍വാദവുമായി ഭിന്ദ്രന്‍വാല രംഗപ്രവേശം ചെയ്ത് പഞ്ചാബിനെ തീവ്രവാദ പശ്ചാത്തലം നല്‍കിയപ്പോഴായിരുന്നു ഈ ആവശ്യത്തിന്റെ തുട ക്കം. പ്രത്യേക പദവിയില്‍ തുട ങ്ങി മറ്റൊരു രാജ്യമെന്ന സ്ഥി തിയിലേക്ക് ഭിന്ദ്രന്‍വാല വന്നതും ഇതിന്റെ മറപിടിച്ചായിരുന്നു. ചൈനയുടെ അതിര്‍ത്തി യില്‍ അരുണാചല്‍പ്രദേശും ആന്ധ്രയ്ക്ക് പ്രത്യേക പദവി യുമെന്നതുമൊക്കെ ആവശ്യമായി വന്നപ്പോള്‍ ഇത് ഇന്ത്യയെ ശിഥിലപ്പെടുത്തുമെന്ന ചിന്താ ഗതി പല നേതാക്കള്‍ക്കുമുണ്ടായി. കാശ്മീര്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായതോടെയും ആര്‍ട്ടിക്കിള്‍ 370 മാറ്റണമെന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയര്‍ന്നു.
   
എന്നാല്‍ അന്നൊന്നും ഇന്ത്യയുടെ ഭരണത്തിലിരിക്കുന്നവര്‍ അത് എടുത്തുകളയാതിരുന്നത് പല കാരണങ്ങള്‍ ക്കൊണ്ടായിരുന്നു. ഒന്ന് കാശ് മീരി ജനതയ്ക്ക് പണ്ട് നല്‍കിയ വാഗ്ദാനം. അവരുടെ വികാരത്തെ വ്രണപ്പെടുത്താന്‍ താല്പര്യമില്ലാത്തതായിരുന്നു. രണ്ടാമതായിട്ടുള്ളത് പൊള്ള യായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ കയറിയവര്‍ക്ക് അത് അത്ര കാര്യമല്ലെന്നുതന്നെ പറയാം. ഇതൊക്കെ പറയുമ്പോള്‍ അവരെ ഇന്ത്യ വിരുദ്ധരായി മുദ്ര കുത്താന്‍ മതഭ്രാന്ത് മനുഷ്യരില്‍ കുത്തി നിറച്ച് അധികാരികളായവര്‍ ശ്രമിക്കുമെങ്കിലും ഇത് വേണ്ട ത്ര ആലോചിക്കാതെയുള്ള ഒരു നടപടിയെന്നേ പറയാന്‍ കഴിയൂ. ഈ ഭരണഘടന മാറ്റം ഒരു രാത്രികൊണ്ട് എടുത്തു മാറ്റപ്പെടേണ്ടതല്ല. മാറ്റണമെന്നുണ്ടെങ്കില്‍ അതിന് ചില കീഴ്‌വഴക്കങ്ങള്‍ ഉണ്ട്.
   
ബി.ജെ.പി. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണഘടന മാറ്റുന്നതുപോലെയോ ഭേദഗതി വരുത്തുന്നതുപോലെയല്ല രാജ്യത്തിന്റെ ഭരണഘടന ഭേദ ഗതി വരുത്തുന്നത്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച ചെയ്യ പ്പെടേണ്ടതാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സഭയായ ലോക സഭയില്‍ ചര്‍ച്ച വന്നത് പുറം വാതിലില്‍ക്കൂടി അകത്തു കയ റിയവരില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടശേഷം പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളോ ഒന്നും തന്നെ യില്ലാതെ കേവല ഭൂരിപക്ഷ ത്തിന്റെ പിന്‍ബലത്തില്‍ തി രക്കുപിടിച്ചൊരു നടപടി. തീര്‍ത്തും ഏകാധിപത്യപരമായ ഒ രു നടപടിയെന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെട്ട തീരുമാനമെ ന്നതാണ് അതില്‍ പ്രധാനപ്പെ ട്ടത്.
   
യുദ്ധസമാനമായ അ ന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ തീര്‍ത്തും കഷ്ടപ്പെടുത്തുന്ന രീതിയില്‍ ഒരു സ്ഥിതി സംജാതമാക്കി മാനുഷീക പരിഗണനകള്‍ക്ക് അപ്പുറമാണ്. ജനങ്ങള്‍ക്ക് പുറത്തുപോകാന്‍ പോലും സാധിക്കാത്ത വിധം ജനങ്ങളെ കഷ്ടപ്പെടു ത്തിയിട്ടാണോ ഒരു ഭരണഘ ടന മാറ്റം വരുത്തുന്നത്. നേതാക്കളെ വീട്ടുതടങ്കലിലാക്കി. വീട്ടു തടങ്കലിലാക്കാന്‍ അവര്‍ തീവ്രവാദി പട്ടികയിലുള്ളവരാണോ. നിയമം നടപ്പാക്കാന്‍ പാ ര്‍ലമെന്റിന് ഭരണഘടന അനു വാദം നല്‍കുന്നുണ്ട്. എന്നാല്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും ജനങ്ങളെ പുറ ത്തിറങ്ങാനനുവദിക്കാതെ വീ ട്ടുതടങ്കലിനു തുല്യമായ സ്ഥിതിയുണ്ടാക്കിക്കൊണ്ട് പ്രതികാര ബുദ്ധിയോടെയാണോ രാജ്യത്ത് നിയമം നടപ്പാക്കുന്നത് എന്നതാണ് ജനങ്ങളുടെ ചോദ്യം.
   
കാശ്മീരിനുള്ള പ്രത്യേക പദവി എടുക്കുന്നതിനെ കാശ്മീരിനെ വെട്ടിമുറി ക്കേണ്ട ആവശ്യമുണ്ടോ. പൂര്‍ണ്ണ അധികാരത്തില്‍ നിന്ന് കുറെ അധികാരം കേന്ദ്രമെടുത്തുകൊണ്ട് ഒരു വികേന്ദ്രീകരണത്തിന്റെ ഉദ്ദേശം എന്ത്. ചിറകരിഞ്ഞാല്‍ പക്ഷിക്ക് പറക്കാന്‍ എങ്ങനെ കഴിയും. അതെന്നും നമ്മുടെ കാല്‍ചുവട്ടിലായിരിക്കും. നമുക്കതിനെ എങ്ങനെയും നിയന്ത്രിക്കാന്‍ കഴിയും ബ്രിട്ടീഷുകാരുടെ ഭിന്നിച്ചു ഭരിക്കുകയെന്നതുപോലെ.  

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

View More