എല്‍.ഡി.എഫ് ഭരണകാലത്ത് കടബാധ്യത കുറഞ്ഞു: തോമസ് ഐസക്ക്
Published on 08 July, 2011
തിരുവനന്തപുരം: കഴിഞ്ഞ ഇടതു ഭരണകാലത്ത് സംസ്ഥാനത്തിന്റെ കടബാധ്യത
കുറയുകയായിരുന്നുവെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്തിന്റെ
വരുമാനത്തിലും എല്‍.ഡി.എഫ് ഭരണകാലത്ത് വര്‍ധനവുണ്ടായിരുന്നു.
നേരത്തെയുണ്ടായിരുന്ന 35 ശതമാനം 31 ആയി കുറക്കാന്‍ സാധിച്ചിരുന്നതായും അദ്ദേഹം
പറഞ്ഞു. കടബാധ്യതയെ കുറിച്ച് ഭയപ്പെടുന്ന ധനമന്ത്രി സര്‍ക്കാര്‍ ജീവനക്കാരുടെ
ശമ്പളപരിഷ്കരണത്തിന് നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും
അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല