ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന സോയ ഫാക്ടര്‍ എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് സച്ചിന് തെണ്ടുല്‍ക്കര്‍. സോയഫാക്ടറിന്റെ ട്രെയ്ലര് കണ്ടു. എന്റെ അടുത്ത സുഹൃത്ത് അനില്‍ കപൂറിന്റെ മകള്‍ സോനത്തിനും ദുല്‍ഖറിനും എല്ലാവിധ ആശംസകള്‍ നേരുന്നുസച്ചിന് കുറിച്ചു.
1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പ്രദ്യുമ്നന് സിങ് ആണ് തിരക്കഥ ഒരുക്കുന്നത്. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറും വേഷമിടുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്?ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തിയ്യറ്ററുകളിലെത്തും.