മലയാളിയോടൊപ്പം ഓണവും ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും സഞ്ചരിക്കുന്നു അവര്‍ക്കൊത്ത് എന്നും ഏഷ്യാനെറ്റും! അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലെ മലയാളികളും ഇപ്പോള്‍ ഓണാഘോഷത്തിന്റെ ലഹരിയിലാണ് . കേരളത്തോടൊപ്പമോ അതില്‍ കൂടുതലോ ആവേശത്തോടെ യാണ് അമേരിക്കന്‍ മലയാളി ഓണക്കാലം കൊണ്ടാടുന്നത് .
ഒരു മാസത്തോളം നീണ്ടുനില്ക്കുന്നു ഇവിടുത്തെ ഓണാഘോഷങ്ങള്‍ . മനോഹരമായ പൂക്കളങ്ങളും ,വിഭവസമൃദ്ധമായ ഓണസദ്യയും , കേരളത്തനിമ യാര്‍ന്ന കലാപരിപാടികളും ചേര്‍ന്ന് വര്‍ണ്ണശബളമായ ഓണം മലയാളി ഇവിടെ ഒരുക്കുന്നു . ജാതി മത ഭേദങ്ങളില്ലാതെ ഒത്തുകൂടിയ ജനങ്ങള്ക്കിടയിലേക്കാകും മാവേലി മന്നന്റെ എഴുന്നള്ളത്ത് . അമേരിക്കയിലെ ഓരോ നഗരത്തിലെയും ഒട്ടുമിക്ക മലയാളികളും അന്ന് കണ്ടുമുട്ടുന്നു , സന്തോഷം പങ്കുവെയ്ക്കുന്നു .
സ്നേഹ സാഹോദര്യത്തിന്റെ സന്ദേശവുമായി അമേരിക്കയിലങ്ങോളമിങ്ങോളമുള്ള വിവിധ മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പില്‍ ഈ വരുന്ന ആഴ്ച്ചകളില്‍ .
ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) യു എസ് വീക്കിലി റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
െ്രെട സ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷങ്ങള്‍ ഫിലാഡെല് ഫിയായില് വിപുലമായ പരിപാടികളോടെ നടന്നു.
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ കേരള ത്തനിമയാര്ന്ന ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
ന്യൂ യോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് മികവുറ്റ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു.
മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ ഈ വര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹ്യുസ്റ്റന്‍ ന്റെ ഈ വര്‍ഷത്തെ ഓണം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി .
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.