ഇന്ത്യന്‍ സൈനികനെ കോംഗോയിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Published on 14 September, 2019
കിന്‍ഷാസ: യു.എന്‍ ദൗത്യസംഘത്തിലെ ഇന്ത്യന്‍ സൈനികന്‍െറ മൃതദേഹം ഡി.ആര് കോംഗോയിലെ തടാകത്തില്‍ കണ്ടെത്തി. ലഫ്. കേണല്‍ ഗൗരവ് സൊലാങ്കിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കയാക്കിങ്ങിനിടെ മുങ്ങിമരിച്ചതാണെന്ന് കരുതുന്നു.
സെപ്റ്റംബര്‍ എട്ടിനാണ് ഇദ്ദേഹം കിവു തടാകത്തിലേക്ക് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. യു.എന്‍ സെക്രട്ടറി ജനറലിന്‍െറ വക്താവാണ് മരണവിവരം പുറത്തുവിട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല