9/11 ഓര്‍മദിനത്തില്‍ അതേ തൂക്കത്തില്‍ കുഞ്ഞു ക്രിസ്റ്റീന
Published on 14 September, 2019
വാഷിങ്ടണ്‍: ലോകം വലിയൊരു ദുരന്തത്തിന്‍െറ ഓര്മ പുതുക്കുമ്പോള്‍ ക്രിസ്റ്റിന ബ്രൗണ്‍ ചെറിയൊരു കൗതുകവുമായാണ് ഭൂമിയില്‍ പിറന്നത്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്‍െറ 18ാംവാര്‍ഷികത്തില്‍ ജര്‍മന്‍ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ പിറന്ന കുഞ്ഞിന്‍െറ ഭാരവും ജനനസമയവുമാണ് ഡോക്ടര്‍മാരെയും മാതാപിതാക്കളായ കാമട്രിയോണിനെയും ജസ്റ്റിന് ബ്രൗണിനെയും അത്ഭുതപ്പെടുത്തിയത്. 9/11ന് രാത്രി 9/11നാണ് ക്രിസ്റ്റിന ജനിച്ചത്. 9 പൗണ്ടും 11 ഔണ്‍സുമാണ് അവളുടെ ഭാരം.
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തതിനു ശേഷം സമയം നോക്കിയപ്പോഴാണ് ഡോക്ടര്‍മാരും നഴ്സുമാരും അമ്പരന്നത്. ക്ലോക്കില്‍ സമയം കൃത്യം 09.11. കുഞ്ഞിന്‍െറ ഭാരം നോക്കിയപ്പോള്‍ അതിലേറെ കൗതുകമായി. 35 വര്‍ഷത്തെ സേവനത്തിനിടയില്‍ ആദ്യമായാണ് തീയതിയും സമയവും ഭാരവുമെല്ലാം ഒന്നായിവന്ന കുഞ്ഞിന്‍െറ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ സ്ത്രീ രോഗ വിഭാഗം മേധാവി റേച്ചല്‍ ലാഫ്ലിന് പ്രതികരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല