അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രംഅണ്ടര് വേള്‍ഡിന്റെ രണ്ടാം ടീസര്‍ പുറത്ത്. സ്റ്റാലിന് ജോണ്‍ എന്ന ഡോണിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്.
ആസിഫ് അലിക്കൊപ്പം ഫര്ഹാന് ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല്‍ നീരദിന്റെ 'സി.ഐ.എ'യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ.
ഡി14 എന്റര്ടെയ്ന് മെന്റ് ആണ് നിര്‍മ്മാണം. അലക്സ് ജെ. പുളിക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.നവംബര്‍ ഒന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.