EMALAYALEE SPECIAL

കേരളം വിശുദ്ധരുടെ പറുദീസ: മറിയം ത്രേസ്യ നാലാമത്, പിന്നാലെ 21 പേര്‍ (കുര്യന്‍ പാമ്പാടി)

Published

on

ഇരിഞ്ഞാലക്കുടയിലെ മറിയം ത്രേസ്യയെ ഞായറാഴ്ച മാര്‍പാപ്പ ഫ്രാന്‍സിസ് ആറാമന്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുമ്പോള്‍ കേരളം ഒരിക്കല്‍ കൂടി ധന്യമാവുകയാണ്. ഇത് വിശുദ്ധയാകുന്ന നാലാമത്തെ മലയാളി-- സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ യുഫ്രേസ്യ, ചാവറ കുര്യാക്കോസച്ചന്‍ എന്നിവരാണ് മുന്‍ ഗാമികള്‍. മലയാളനാട്ടില്‍ നിന്ന് ഇരുപത്തൊന്നു പേര്‍ കൂടി വിശുദ്ധരാകാന്‍ പടി കയറി വരുന്നുണ്ട്.

മറിയം ത്രേസ്യ സ്ഥാപിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളി ഫാമിലിയുടെ ആഗോള സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയായുടെ നേതൃത്വത്തില്‍ ഇരുനൂറ്റമ്പതു പേരടങ്ങുന്ന വലിയൊരു സംഘം ആണ് വത്തിക്കാനില്‍ നാമകരണച്ചടങ്ങിനു പോവുക. കേരളത്തിലെ മഠങ്ങളില്‍ നിന്ന് 183 പേരും വിദേശ മഠങ്ങളില്‍ നിന്ന് 60 പേരും ഉണ്ടാവും.

കര്‍ദിനാള്‍മാരും മെത്രാന്മാരും അടങ്ങുന്ന വലിയൊരു സംഘവും ഉണ്ടായിരിക്കും. കേരളത്തിലെ മഠങ്ങളില്‍ നിന്ന് മേജര്‍ സുപ്പീരിയര്‍മാരും പോകുന്നുണ്ട്. ഇതിനുപുറമെയാവും കേരളഗവര്‍മെന്റിനെയും ഇന്ത്യാ ഗവര്‍മെന്റിനെയുംപ്രതിനിധീകരിക്കുന്നവര്‍. എംപിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, അത്ഭുതം സംഭവിച്ച കുട്ടി ക്രിസ്റ്റഫര്‍, മാതാപിതാക്കള്‍, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടാവും.

കേരളത്തില്‍ നിന്നുള്ള ഏഴു പേര്‍ കൂടി വിശുധ്ധ പദവിയിലേക്ക് അടിവച്ചടിവച്ച് കയറി വരുന്നുണ്ട്. പെരുമ്പാവൂരിലെ റാണി മരിയ, പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ ദൈവ സഹായം പിള്ള, കോട്ടയത്തെ തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ എന്നിവര്‍ അടുത്തെത്തിയിട്ടുണ്ട്. ആരാധ്യപദവിയില്‍ എത്തിയ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി, ബിഷപ് തോമസ് കുരിയാളശ്ശേരി, ഫാ, മാത്യു കദളിക്കാട്ടില്‍, ഫാ.. ജോസഫ് വിതയത്തില്‍ എന്നിവര്‍ തൊട്ടു താഴെ.

വിശുദ്ധ സിസ്റ്റര്‍ അല്‍ഫോന്‍സ (1910- 1946) കേരളത്തിലെ ആദ്യ വിശുദ്ധയായി അവരോഹിക്കപ്പെട്ടതു 2008 ഒക്ടോബറിലാണ്. അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ ആറു ഇന്ത്യക്കാര്‍ വിശുദ്ധ പദവിയില്‍ എത്തിയിട്ടുണ്ട്. മുംബൈ വര്‍സായിയിലെ പോര്‍ട്ടുഗീസ് ഇന്ത്യന്‍ ബ്രദര്‍ ഗോണ്‍സാലോ ഗാര്‍സിയ ആണ് ഒന്നാമന്‍. 1597ല്‍ ജപ്പാനില്‍ വച്ച് രക്തസാക്ഷികളായ കത്തോലിക്കരില്‍ ഒരാള്‍. 1862ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഗോവാ വൈദികന്‍ ജോസഫ് വാസ്, മതര്‍ തെരേസ എന്നിവരാണ് മറ്റു രണ്ടു പേര്‍.

മലബാര്‍ തീരത്തെ രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള മലയാളി ക്രിസ്ത്യാനികളില്‍ ഒരാള്‍ക്ക് വിശുധ്ധ പദവി കിട്ടാന്‍ 2008 വരെ കാത്തിരിക്കേണ്ടി വന്നുവെന്നതു കത്തോലിക്ക ക്രൈസ്തവ ചരിത്രത്തിലെ വിരോധാഭാസം തന്നെ. ക്രിസ്തു ശിഷ്യന്‍ സെന്റ് തോമസ് ഈ തീരത്തേക്ക് വന്നിട്ടേ ഇല്ലെന്നു വരെ പറഞ്ഞ മാര്‍പാപ്പാ പിന്നീടത് തിരുത്തിയത് ചരിത്രത്തിന്റെ നേര്‍വഴി തേടാനുള്ള വത്തിക്കാന്റെ അഭിവാഞ്ഛ വെളിവാക്കുന്നു.

മറിയം ത്രേസ്യായുടെ വിശുദ്ധീകരണം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതും നൂറ്റിമുപ്പതു കോടിയില്‍ കഷ്ടിടിച്ചു രണ്ടര ശതമാനം മാത്രമുള്ള ഭാരത ക്രൈസ്തവ സമൂഹത്തെ ന്യൂനപക്ഷത്തെ പ്രബലവിഭാഗമായി അംഗീകരിക്കാനുള്ള നരേന്ദ്രമോദി ഗവര്‍മെന്റിന്റെ ആഗ്രഹത്തിലെ പ്രതിഫലനമായി വ്യാഖ്യാനിക്കാം.

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നു ഭാരതസഭ ആവശ്യപെട്ടപ്പോഴെല്ലാം മൗനം പാലിച്ച ഗവര്‍മെന്റ് ആണിത്. ആ കേടു തീര്‍ക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തന്നെ വത്തിക്കാനിലെത്തി പോപ്പ് ഫ്രാന്‍സിസിനെ കണ്ടു അഭിവാദ്യം അര്‍പ്പിച്ചു. 2016 സെപ്റ്റംബര്‍ 15നു മദര്‍ തെരേസയെ നാമകരണം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചാണ് സുഷമ എത്തിയത്. സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫും പ്രധാനമന്ത്രിയുടെ ഉപദേശകന്‍ എസ്. ജയശങ്കറും കേന്ദ്രമന്ത്രി ഹര്‍സിംരാത് കൗറും ഒപ്പമുണ്ടായിരുന്നു. സുഷമ മരിച്ചു. ജയശങ്കര്‍ ഇന്ന് വിദേശകാര്യ മന്ത്രിയാണ്. കൗറും മന്ത്രി.

എന്താണ് വിശുധ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാനുള്ള മറിയം ത്രേസ്യയുടെ പ്രത്യേകത? തൃശൂര്‍ ജില്ലയില്‍ ഇരിങ്ങലക്കുട രൂപതയില്‍ ഉള്‍പ്പെട്ട ചിറമേല്‍ മങ്കിടിയാന്‍ കുടുംബത്തില്‍ 1876 ഏപ്രില്‍ 26 നു ജനിച്ച ത്രേസ്യ ചെറുപ്പം മുതലേ ദൈവാശ്രയത്തില്‍ വളര്‍ന്നു. ആദ്യം ഒല്ലൂരിലെ കര്‍മലീത്താ മഠത്തില്‍ ചേര്‍ന്നു. എന്നാല്‍ ഒറ്റയ്ക്കു പ്രാര്‍ത്ഥിച്ചു ജീവിക്കാന്‍ ആഗ്രഹിച്ച ത്രേസ്യയെ 2013ല്‍ .ഫാ. ജോസഫ് വിതയത്തിലിന്റെ മേല്‍നോട്ടത്തില്‍ പുത്തന്‍ചിറയില്‍ ഏകാന്ത ഭവനം സൃഷ്ടിച്ച് അങ്ങോട്ട് വിട്ടു. പിന്നീട് വാസം കുഴിക്കാട്ടുശ്ശേരിയില്‍ ആയി. ആ പാര്‍പ്പിടം ആണ് 1914 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളി ഫാമിലി (സിഎച്എഫ്) എന്ന തിരുക്കുടുംബ കന്യാസ്ത്രീ മഠമായി മാറിയത്. .

സ്വകാര്യ ദുഖങ്ങളും ശാരീരിക അസ്വസ്ഥതകളുംഅലട്ടിയ ഒരു ജീവിതം ആയിരുന്നു മറിയം ത്രേസ്യയുടെത്. പക്ഷെ അടിയുറച്ച വിശ്വാസം എല്ലാറ്റിനെയും അതിജീവിക്കാന്‍ അവരെ സഹായിച്ചു. അവരുടെ പ്രാര്‍ത്ഥനകൊണ്ടും മധ്യസ്ഥത കൊണ്ടും അത്ഭുതങ്ങള്‍ നടക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. 1926 ജൂണ്‍ 8 നു ജീവിതത്തോട് വിടവാങ്ങുമ്പോഴേക്കും പല മഠങ്ങള്‍ ആയി, ആശുപത്രിയും വിദ്യാലയങ്ങളുമായി. കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ ഹോസ്പിറ്റല്‍ എല്ലാ വിഭാഗങ്ങളും ഉള്ള വലിയൊരു സ്ഥാപനമാണ്.

സിഎഫ്സിയുടെ കീഴില്‍ലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനം ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ്സ് ഒട്ടോനമസ് കോളേജ് ആണ്. ബി എഡ് കോളജുകളുമുണ്ട്. ഹൈ സ്‌കൂളുകള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ഒരു ഡസനടുത്ത്. ഇന്ന് ഒമ്പതു രാജ്യ ങ്ങളിലായി രണ്ടായിരത്തോളം സിഎച്എഫ് സഹോദരിമാരുണ്ട്. അദ്ഭുതമെന്നു പറയട്ടെ സ്ഥാപകയും സഹ സ്ഥാപകനായ ഫാ. ജോസഫ് വിതയത്തിലും 38 വര്‍ഷം ഇടവിട്ട് അന്തരിക്കുന്നതു ഒരേ ദിവസം--ജൂണ്‍ 8 നു. അത് ഇരുവരുടെയും ഓര്‍മ്മപെരുനാളായി ആചരിക്കുന്നു.

സാധാരണയായി മരണത്തിനു അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വിശുദ്ധ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കാം. എന്നാല്‍ മറിയം ത്രേസ്യയുടെ കാര്യത്തില്‍ തന്റെ മരണശേഷമേ അത് പാടുള്ളു എന്ന് ഫാ. വിതയത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. എങ്കിലും വിതയത്തില്‍ തന്നെ രചിച്ച മദറിന്റെ ജീവചരിത്രവും മറ്റു രേഖകളും മരിക്കും മുമ്പ് തന്നെ തൃശൂര്‍ ബിഷപ് ജോര്‍ജ് ആലപ്പാട്ടിന് സമര്‍പ്പിക്കുകയുണ്ടായി. അദ്ദേഹം ആരംഭിച്ച പ്രക്രിയ തുടര്‍ന്നതും പൂര്‍ത്തിയാക്കിയതും 1978ല്‍ രൂപവല്‍ക്കരിച്ച ഇരിങ്ങാലക്കുട രൂപതയാണ്.

വത്തിക്കാനില്‍ കര്‍ദിനാള്‍ ഡി. സൈമണ്‍ ലൂര്‍ദ്‌സ്വാമിയുടെ നേതൃത്വത്തിലുള്ള പൗരസ്ത്യ തിരുസംഘം ആണ് അവസാന തീരുമാനങ്ങള്‍ എടുത്തത്. 1999 ജൂണ്‍ 28 നു മറിയം ത്രേസ്യയെ ദൈവ ദാസിയായി (സെര്‍വന്റ ഓഫ് ഗോഡ്) ആയി തിരുസംഘം പ്രഖ്യാപിച്ചു. 2000 ജനുവരി 27 നു മാര്‍പാപ്പ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവരെ ആര്യാധ്യയായി (വെനറബിള്‍) ആയി ഉയര്‍ത്തി. പിന്നീട് അനുഗ്രഹീത (ബ്ലെസ്സഡ്) യായി പ്രഖ്യാപിച്ചു. അവിടെനിന്നാണ് ഞായറാഴ്ച്ച പോപ്പ് ഫ്രാന്‍സിസ് ആറാമന്‍ അവരെ അഞ്ചാം പടിയായ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നത്. പ്രാരംഭ നടപടികള്‍ ആരംഭിച്ചു ഇരുപതു വര്‍ ഷങ്ങള്‍ക്കു ശേഷം.

കേരളത്തിന് ഒരു വിശുധ്ധയെക്കൂടി ലഭിക്കാന്‍ ഇത്രയും കാലതാമസമുണ്ടായത് പരമ്പരാഗതമായി നാട്ടില്‍ വനിതകള്‍ അനുഭവിച്ച പരാധീനതകളുടെ തുടര്‍ച്ചയാണെന്നു സിഎച്എഫ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ തൃശൂര്‍ മണ്ണുത്തിയിലെ സിഎച്എഫ് ജനറലേറ്റില്‍ നിന്ന് അഭിപ്രായപെട്ടു. എന്നാല്‍ നൂറു വര്ഷം മുമ്പ് മദര്‍ മറിയം ത്രേസ്യ നടത്തിയ ഉപവി പ്രവര്‍ത്തനങ്ങളുടെ വിപ്ലവവീര്യം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാടും നാട്ടാരും അവരെ വണങ്ങി, അവരുടെ അനുഗ്രഹത്തിന്നായി പ്രാര്‍ത്ഥിച്ചു.

സിസ്റ്റര്‍ ഉദയായുടെ നേതൃത്വത്തില്‍ എട്ടു പേരടങ്ങിയ സമിതിയാണ് ഇപ്പോള്‍ കോണ്‍ഗ്രിഗേഷന്റെ ഭരണം നടത്തുന്നത്. സിസ്റ്റര്‍മാരായ പുഷ്പ (വികാര്‍ ജനറല്‍), റോസ്ലി പോള്‍ (ഓഡിറ്റര്‍), സവിധ റാഫേല്‍ (ട്രഷറര്‍), മെറീന വര്‍ഗീസ് (സെക്രട്ടറി), ആനി കുര്യാക്കോസ്, ഭവ്യ, മേരി സ്റ്റെല്ല (ജനറല്‍ കൗണ്‍സിലര്‍മാര്‍) എന്നിവരാണ് മറ്റുള്ളവര്‍.

കേരളത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അനുഭവപ്പെടുന്നക്ഷാമം കണ്ടറിഞ്ഞാണ് തിരക്ക് പിടിച്ചു വിശുദ്ധരെ അവരോധിക്കുന്നതെന്ന് ഒരു വ്യാഖ്യാനമുണ്ട്, ഒരുകാലത്ത് ഏറ്റവും കൂടുതല്‍ വൈദികരെയും കന്യാസ്ത്രീകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വിന്യസിപ്പിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് അവരുടെ പ്രത്യേകിച്ചു കന്യാസ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവ് ദൂരവ്യാപക ഫലങ്ങളുളവാക്കും.
ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഉദയ മാര്‍പ്പാപ്പയോടൊത്ത് വത്തിക്കാനില്‍
2014ല്‍ കോണ്‍ഗ്രിഗേഷന്റെ നൂറാം വാര്‍ഷികം--മാര്‍ ജെയിംസ് പഴയാറ്റില്‍, മദര്‍ പ്രസന്ന തട്ടില്‍
കുഴിക്കാട്ടുശ്ശേരിയിലെ മറിയം ത്രേസ്യയുടെ കബറിടം
ജനറലേറ്റിലെ സിസ്റ്റര്‍മാരുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം
മകന്‍ ജോപ്പന് രോഗശാന്തി തേടിഎത്തിയ അമ്മ ജെസ്സി സിസ്റ്റര്‍ അംബുജത്തിന്റെമുമ്പില്‍
മദര്‍ തെരേസയുടെ നാമകരണം--മന്ത്രി സുഷമസ്വരാജ്, ജ.കുര്യന്‍ ജോസഫ്, മന്ത്രി ഹര്‍സിംരാത് കൗര്‍
കുഴിക്കാട്ടുശ്ശേരിയിലെ മറിയം ത്രേസ്യാ തീര്‍ത്ഥാടന കേന്ദ്രം
സിഎച്എഫ് സഹോദരിമാര്‍ ഘാനയില്‍
കോണ്‍ഗ്രി. വക ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ്; പ്രിന്‍സിപ്പല്‍ ഡോ.ഇസബെല്‍

Facebook Comments

Comments

1.
ഫ്രാങ്കോയ്ക്കു അവസരം കൊടുത്താൽ ചുരുങ്ങിയകാലം കൊണ്ട് ആയിരക്കണക്കിന് വിശുദ്ധകളേം വിശുധന്മാരേം ഉണ്ടാക്കി കയ്യിൽ തരുമല്ലോ .

2.
ശ്രി തോമസ്‌ വടക്കേലിനോട് യോജിച്ചു കൊണ്ട് അല്പംകൂടി ചേര്‍ക്കുന്നു.

പരിണാമ പ്രക്രിയയില്‍ ഉണ്ടായ മാറ്റം നിമിത്തമാണ് വെളുത്ത തൊലിയും പൂച്ച കണ്ണുകളും എങ്കിലും ഇവര്‍ പാര്‍ത്ത സ്ഥലങ്ങളില്‍ ഉണ്ടായ അനുകൂല കാലാവസ്ഥ അവര്‍ക്ക് കൂടുതല്‍ ധ്യാന്യങ്ങളും മിര്‍ഗ സമ്പത്തും കൊടുത്തു. സാമ്പത്തിക ഉന്നതി അവരെ സാമ്പ്രാജ്യ മോഹികളും ആക്കി. ഇവരുടെ തൊലി കണ്ട് മയങ്ങിയ തെക്കേ അമേരിക്കക്കാര്‍ അവര്‍ കണ്ടിട്ടില്ലാത്ത ദൈവം ആണ് യുറോപ്യന്‍  അക്രമികള്‍ എന്ന്  തെറ്റിദ്ധരിച്ചു  അവരെ വണങ്ങി. അവര്‍ക്ക് തിരികെ ലഭിച്ചതോ; വസുരിയും, ലയിങ്ങിക രോഗങ്ങളും ബൈബിളും. ഇത് തന്നെ ആണ് ഇന്ത്യയിലും മറ്റു കോളനികളിലും സംഭവിച്ചത്. വെളുത്ത തൊലിയുടെ മാസ്മരതയില്‍ ഇന്ത്യനും ആഫിക്കനും സൊന്തം നാട്ടുകാരെ ഒറ്റിക്കൊടുത്തു, അടിമ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയിതു. വെളുംബന്‍റെ  ദൈവത്തെ വണങ്ങിയ കറുത്തവനു അവന്‍ ജനിച്ച മണ്ണും നഷ്ടം, തിരികെ ലഭിച്ചതോ നിത്യ അടിമത്തവും ഒരു കൊച്ചു ബൈബിളും.

വാളും തോക്കും കാണിച്ചു ഭീഷണി പെടുത്തി  യേശുവിന്‍റെ മതം അവര്‍ പ്രചരിപ്പിച്ചു. പക്ഷെ വാളും തോക്കും ഒന്നും ഇല്ലാതെ തന്നെ വെളുത്ത തൊലിയെ ഇവര്‍ വണങ്ങും എന്നത്  ഇവര്‍ പിന്നീട് ആയിരിക്കാം മനസില്‍ ആക്കിയത്. പുതിയ മതത്തിന്‍റെ ദൈവത്തെയും അവര്‍ വെള്ള പൂശി. സൂര്യ താപം നിമിത്തം ഇരുണ്ട തൊലിയുള്ള പലസ്തീന്‍ കാരന്‍ യേശുവിനെ അവര്‍ വെളുമ്പന്‍ ആക്കി. കുരിശില്‍ തൂങ്ങിക്കിടക്കുന്ന മനുഷന്‍ കറുത്തവന്‍ എങ്കില്‍  ഇന്ന് ക്രിസ്തുമതം കാണില്ല എന്ന നഗ്നമായ സത്യം വെളുത്ത മിഷനറിമാര്‍ അന്നേ മനസില്‍ ആക്കി.

ആഫിക്കനും ഇന്ത്യനും ഒക്കെ മനുഷര്‍ പോലും അല്ല എന്നാണ്  നോര്‍ത്ത് ഇന്ത്യയിലെയും നോര്‍ത്ത് അമേരിക്കയിലെയും കുറെ വെളുത്ത മനുഷര്‍ ഇന്നും കരുതുന്നത്. വെളുത്ത തൊലിയോടുള്ള അടിമത്തം ആണ് കറുത്ത മനുഷരേ പരിശുദ്ധര്‍ ആകുമ്പോള്‍ വെളുത്തവര്‍ ആക്കി മാറ്റുന്നത്. ഇതേ അടിമത്തം തന്നെ ആണ് കുറെ വര്‍ണ്ണ വിവേചന മുതലാളിത്തം  കാട്ടുന്ന രാഷ്ട്രീയക്കാരെ  കുറെ പേര്‍ ആരാധിച്ചു  എഴുന്നള്ളിക്കുന്നത്. മോദിക്കും ട്രുംപിനും വോട്ടുകള്‍ ചെയ്യുന്നതും, പരിശുദ്ധര്‍ എന്ന പേരില്‍ കുറെ പേരെ ആരാധിക്കുന്നതും  അടിമത്തം തന്നെ. -andrew

3. bhakthan

2019-10-05 16:42:50

വടക്കേൽ ചേട്ടൻ മറിയം തെരേസയോട് പ്രാർത്ഥഹിക്കണം. ചോദിച്ച കാര്യം നടന്നാൽ വിശ്വസിക്കണം.

പിന്നെ അൽഫോൻസാമ്മ കെട്ടിടവും പണിതില്ല , ആളെ കുട്ടിയുമില്ല. എന്നിട്ടും വിശുദ്ധയായി.

4. Thomas Vadakkel

2019-10-05 14:53:24

ഒരു വിശുദ്ധന് വേണ്ട യോഗ്യതയെന്താണ്? കത്തോലിക്കനായിരിക്കണം. ഒരു കന്യാസ്ത്രിയോ പുരോഹിതനോ ആയിരിക്കണം. എഴുപതു കൊല്ലമെങ്കിലും അപ്പുറം ജീവിച്ചിരിക്കണം. മദർ തെരാസായ്ക്ക് ആ നിയമം ഇളവ് ചെയ്തു കൊടുത്തു.

ഒരു വിശുദ്ധനെ ലഭിക്കാൻ വത്തിക്കാനിലെ വിശുദ്ധരെ വാർക്കുന്ന ഫാക്ടറിക്ക് വലിയ തുക കൊടുക്കണം. ആരുടെയെങ്കിലും വളഞ്ഞ കൈകൾ നിവർന്നുവെന്ന്, അല്ലെങ്കിൽ തലവേദന പോയിയെന്ന് സാക്ഷികളും വേണം.

ജാതി ചോദിക്കരുത്, ജാതി പറയരുത്, ഒരു ദൈവം എന്നു പറഞ്ഞ ശ്രീ നാരായണ ഗുരുവിനെ കത്തോലിക്ക സഭയ്ക്ക് വിശുദ്ധനാക്കാൻ ധൈര്യം ഉണ്ടോ? ചാവറ കുരിയാക്കോസ് അച്ചൻ മാന്നാനത്ത് കെട്ടിടങ്ങൾ പണിതുകൊണ്ടു വിശുദ്ധനാകാനുള്ള യോഗ്യത നേടി!. അക്കൂടെ 'അദ്ദേഹം കവിയായിരുന്നു, ദളിതരെ ഉദ്ധരിച്ചുവെന്നുള്ള കള്ളക്കഥകളും കൊവേന്ത പുരോഹിതർ പ്രചരിപ്പിച്ചു.' മന്നത്തു പത്ഭനാഭൻ ഈ വിശുദ്ധനെക്കാളും കെട്ടിടങ്ങൾ പണി കഴിപ്പിച്ചിട്ടുണ്ട്. സമുദായ സേവനം ചെയ്തിട്ടുണ്ട്. പക്ഷെ മന്നം നായരായിപ്പോയതുകൊണ്ട് വിശുദ്ധനാകില്ല.

ജാതിയും മതവും മാത്രം പ്രചരിപ്പിക്കുന്ന കത്തോലിക്കർ മാത്രം വസിക്കുന്ന വിശുദ്ധ ലോകത്തിൽ ഗാന്ധിയെ പ്പോലുള്ള മഹാന്മാർ കാണില്ല. ഉർബാൻ രണ്ടാമൻ മാർപാപ്പാ സ്വർഗ്ഗത്തിലുണ്ട്. അദ്ദേഹം കുരിശുയുദ്ധ കാലത്ത് ആയിരക്കണക്കിന് മുസ്ലിമുകളെ കൊന്നു യുദ്ധം ചെയ്ത ചരിത്രമുണ്ട്.

വിശുദ്ധർ വസിക്കുന്ന സ്വർഗത്തിൽ പോവാതിരിക്കുകയാണ് നല്ലത്. കുപ്പായമിട്ടവരെ തട്ടിയിട്ട് നടക്കാൻ സാധിക്കില്ല. പത്രോസ് സ്വർഗ്ഗത്തിന്റെ പടിവാതിൽക്കൽ കാണും. ആദ്യം ചോദിക്കുന്ന ചോദ്യം കത്തോലിക്ക പള്ളിയിൽ മുങ്ങിയ മാമ്മോദീസ സർട്ടിഫിക്കേറ്റാണ്. ഈ പത്രോസ് പോലും കത്തോലിക്കനായിരുന്നില്ല, പുരോഹിതനുമായിരുന്നില്ല. പത്രോസ് സ്വർഗ്ഗത്തിലും കൈക്കൂലി കൊടുത്തു കാണും. ഇതെന്താ, സഭയ്ക്ക് രണ്ടു തരം നിയമമോ?

വിശുദ്ധ ഗണങ്ങളുടെ എണ്ണം പെരുകുംതോറും കുരിശുകൃഷിക്ക് പകരം വിശുദ്ധന്മാരുടെ നാമത്തിലുള്ള കപ്പേള കൃഷികളായിരിക്കും ഭാവിയിലുണ്ടാവാൻ പോവുക! കറുത്തു തടിച്ചു വിരൂപ രൂപമുണ്ടായിരുന്നവർ വിശുദ്ധരായി കഴിയുമ്പോൾ വെളുത്ത സായിപ്പിന്റെ രൂപത്തിൽ അൾത്താരകളിൽ പ്രതിഷ്ഠിക്കും. ദ്രാവിഡനായ മലയാളിക്കും ഇഷ്ടം വെളുത്തവനെ മാത്രം!

5.  ലോകത്തിന്‍റെ  മറ്റു പല ഭാഗങ്ങളിലും കാര്‍ഡിനല്‍, ബിഷപ്പ്, പുരോഹിതര്‍ എന്നിവര്‍ പീഡനം നടത്തിയവരോ, പീഡനം മറച്ചു വെച്ചവരോ ആണ്. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ പ്രശ്നവും ഇതു താന്‍. ചുരുക്കം ചിലര്‍ ഒഴികെ മറ്റുള്ളവര്‍ ആക്റ്റീവ് സെക്ഷ്വല്‍ ജീവിതം നയിക്കുന്നവര്‍ ആണ്. പിടിക്കപെടുംവരെ എല്ലാവരും ബ്രഹ്മചാരികള്‍. Celebrate എന്ന വാക്ക് ഏതോ ഉറക്കം തൂങ്ങി സന്യാസി പകര്‍ത്തി എഴുതിയപോള്‍ CELIBATE ആയി എന്ന് കരുതാം. കെട്ടിയവനും, കെട്ടാത്തവനും എല്ലാം തന്നെ ആഹാരം പോലെയുള്ള മറ്റൊരു ആവശ്യം അല്ലേ സെക്സ്. ചുറ്റുപാടും വലിയ സദ്യ നടക്കുമ്പോള്‍ തൂണില്‍ കെട്ടി ഇട്ടു  എല്ലാം കണ്ട് സഹിക്കാന്‍ പറയുന്നത് പോലെ അല്ലെ ബ്രഹ്മചാരികളുടെ ജീവിതം. ആരോഗ്യ പരമായ ജീവിതം നയിക്കാന്‍ ആനന്ദം വേണം. അതിന്‍റെ ഉത്തമ ഉറവിടം ആണ് സെക്സ്. എന്തിനു അതിനെ ബലി കഴിക്കുന്നു. പരിശുദ്ധ പദവി സഭക്ക് പണം ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗം. ഇത്തരം വിഡ്ഢിത്തത്തില്‍നിന്ന്‌  രക്ഷ പെടുക. പ്രകിര്‍തിയുമായി ഒത്തിണങ്ങി സന്തോഷത്തോടെ ജീവിക്കുക.-andrew

6. josecheripuram

2019-10-03 16:20:52

Although,religion is a business you have to give credit to the charity work the catholic church is doing.The Keralits got education because of Christians&they.Tell me if you did't have a school near the church how many of you will be here.Seeing this NSS&SNDP followed Christian foot steps.I have priests&Nuns in my family.Do you think they are stupids.Many of them are highly educated than many of you.

7. GEORGE

2019-10-03 15:13:16

യൂറോപ്പിലും അമേരിക്കയിലും ഇനി വിശുദ്ധരെ കിട്ടാൻ ബുദ്ധിമുട്ടാണ്. കിട്ടിയിട്ടും കാര്യമില്ല ഭണ്ഡാരപ്പെട്ടിയിൽ ഡോളർ വീഴില്ല. ഇനി വേണ്ടത് മൂന്നാം ലോകരാജ്യങ്ങളിൽ ആണ്. അവിടുള്ള പാവങ്ങളെ പിഴിയാൻ ബുദ്ധിമുട്ടില്ല.

അടുത്തിടെ കോതമംഗലത്തു പള്ളി എതിർ വിഭാഗം കൊണ്ടു പോകും എന്ന് മനസ്സിലായ മഹാ ഇടയൻ വിശുദ്ധന്റെ ഖബര് തുറന്നു ഒരു ചാക്ക് മണ്ണ് കൊണ്ടുപോയി കട്ടിലിനടിയിൽ വച്ചിട്ടുണ്ട്. പുതിയ പള്ളി എങ്ങാനും പണിയേണ്ടി വന്നാൽ അവിടെ സ്ഥാപിക്കാൻ തിരുശേഷിപ്പ് വേണമല്ലോ.

മറിയക്കുട്ടി കൊലക്കേസിലെ പ്രതി ബെനഡിക്ട് ഓണം കുളത്തിനെ വിശുദ്ധനാക്കാനുള്ള നടപടികളും നടക്കുന്നു.

ഫ്രാങ്കോ, സിസ്റ്റർ സ്റ്റെഫി, ഫാദർ പൂത്തൃക്ക, കോട്ടൂർ, റോബിൻ, എഡ്വിൻ തുടങ്ങി ആലഞ്ചേരി വരെ ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധരായി പ്രഖ്യാപിക്കേണ്ട ആളുകൾ ആണല്ലോ.

8.  ഫ്രാങ്കോ, കൊക്കാന്‍, കോട്ടൂര്‍, സ്റ്റെഫി ......അങ്ങനെ ഇനിയും വിശുദ്ധര്‍ കൂടട്ടെ.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

View More