-->

EMALAYALEE SPECIAL

സ്തനാര്‍ബുദവും പ്രതിരോധവും; എങ്ങനെ അപകട സാദ്ധ്യത കുറയ്ക്കാം (ജി. പുത്തന്‍കുരിശ്)

Published

on

ഒക്‌ടോബര്‍ മാസം സ്തനാര്‍ബുദത്തെക്കുറിച്ചു ബോധവത്കരിക്കാനായി തിരഞ്ഞെടുത്ത മാസമാണ്. അമേരിക്കയില്‍, എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് ഇന്‍വേസിവ് അല്ലെങ്കില്‍ പടര്‍ന്നു പിടിക്കുന്ന സ്തനാര്‍ബുദം അവരുടെ ജീവിതകാലത്തില്‍ ഉണ്ട ാകാന്‍ സാദ്ധ്യതയുണ്ടെ ന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.  രണ്ട ായിരത്തി പത്തൊന്‍പതില്‍ ഇരുനൂറ്റി അറുപത്തി എണ്ണായിരത്തി അറുനൂറു പുതിയ സ്തനാര്‍ബുദ രോഗികള്‍ ഉണ്ട ായിരിക്കുമെന്നാണ് സൂചന. അതുപോലെ പുരുഷന്മാരില്‍ രണ്ട ായിരത്തി അറുനൂറ്റി എഴുപതു സ്തനാര്‍ബുദ രോഗികളും. രണ്ട ായിരംമാണ്ട ് തുടങ്ങി, അമേരിക്കയില്‍, അതിനു രണ്ടു ദശാബ്ദം മുന്‍പുണ്ട ായിരുന്ന സ്തനാര്‍ബുദ രോഗികളുടെ എണ്ണത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതിന് ഒരു കാരണം ചൂണ്ടിക്കാണിക്കുന്നത്, സ്ത്രീകളുടെ,  ഹോര്‍മോണ്‍ റിപ്ലെയിസുമെന്റ് തിറപ്പിയുടെ ഉപയോഗത്തിലുള്ള കുറവാണ്.

വിമണ്‍സ് ഹെല്‍ത്ത് ഇനിഷ്‌യിറ്റേവ് രണ്ടായിരത്തി രണ്ട ില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറവ് കണ്ടെ ത്തിയത്. നാല്പത്തി ഒരായിരത്തി എഴുനൂറ്റി അറുപത് സ്ത്രീകള്‍ രണ്ട ായിരത്തി പത്തൊന്‍പതില്‍,  അമേരിക്കയില്‍ സ്തനാര്‍ബുദത്താല്‍, മരിക്കാന്‍ സാദ്ധ്യതയുണ്ടെ ന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.  പൊതുവെ സ്തനാര്‍ബുദ മരണത്തിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ടെ ങ്കിലും, ആ കുറവ് , അന്‍പത് വയസ്സിന് താഴെയുള്ളവരിലാണ് കണ്ടു വരുന്നത്. ഇതിന് പ്രധാന കാരണങ്ങള്‍, നേരത്തെയുള്ള രോഗ നിര്‍ണ്ണയവും അതുപോലെ,  സ്തനാര്‍ബുദ രോഗത്തെ കുറിച്ചുള്ള അവബോധവുമാണ്. അമേരിക്കയില്‍ മറ്റ് അര്‍ബുദരോഗ മരണത്തെ അപേക്ഷിച്ച,് സ്തനാര്‍ബുദ മരണം കൂടുതലാണ്. വെള്ളക്കാരായ സ്ത്രീകളെ അപേക്ഷിച്ച് നാല്പത്തി അഞ്ചു വയസ്സില്‍ താഴെയയുള്ള ആഫ്രിക്കന്‍  അമേരിക്കന്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ മരണ സംഖ്യ നിരക്ക് കൂടുതലാണ്. എന്നാല്‍ എഷ്യന്‍, ഹിസ്പാനിക്ക്, നേറ്റിവ് അമേരിക്കന്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ രോഗത്താല്‍ മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

രണ്ട ായിരത്തി പത്തൊന്‍പതിലെ കണക്കു പ്രകാരം, അമേരിക്കയില്‍ രോഗ ചിക്ത്സയിലൂടെ കടന്നുപോകുന്നവരും, ചികത്സ കഴിഞ്ഞവരും, രോഗം നിര്‍ണ്ണയിക്കപ്പെട്ടവരും അടക്കം മൂന്ന്  മില്ലിയണിലധികം സ്ത്രികളാണുള്ളത്. സ്തനാര്‍ബുദ രോഗ ചരിത്രമുള്ള ഒരു അമ്മയോ, സഹോദരിയോ, മകളോ ബന്ധുക്കളായുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്. അഞ്ചു തുടങ്ങി പത്തു ശതമാനം വരെ സ്ത്രീകളില്‍ അര്‍ബുദം ഉണ്ട ാകാന്‍ കാരണം ക്രോമസോമുകളിലെ  ജീന്‍സിന് ഉണ്ടാകുന്ന പരിവര്‍ത്തനമാണ്. അതില്‍ ഏറ്റവും അപകടകാരിയായ ജീന്‍സ് എന്നു പറയുന്നത,് എഴുപത്തി രണ്ട് ശതമാനം വരെ അപകട സാദ്ധ്യതയുള്ള സ്തനാര്‍ബുദ ജീന്‍സ് എന്നറിയപ്പെടുന്ന, ആഞഇഅ1 (Breast Cancer Genes 1), ജീന്‍സാണ്.  അറുപത്തി ഒന്‍പത് ശതമാനം വരെ അപകട സാദ്ധ്യതയുള്ള മറ്റൊരു ജീന്‍സാണ് ആഞഇഅ2.  ഈ രണ്ട ു ജീന്‍സുമയി ബന്ധപ്പെട്ട സ്തനാര്‍ബുദം ചെറുപ്പക്കാരികളിലാണ് കൂടുതല്‍ കണ്ടു വരാറുള്ളത്. എന്നാല്‍, അര്‍ബുദരോഗത്തിലെ ഏറ്റവും പ്രബലമായ ഘടകം എന്നു പറയുന്നത് ലിംഗദേദവും പ്രായവുമാണ്. പ്രത്യകിച്ച് സ്ത്രീയായിരിക്കുക എന്നുള്ളത് സ്തനാര്‍ബുദം വരുവാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

സ്തനാര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ക്ഷമെന്നത,് അര്‍ബുദമെന്ന അപകടത്തെ പ്രബലമാക്കുന്ന ഘടകങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതാണ്. ആല്‍ക്കഹോള്‍ പോലെയുള്ള ലഹരി പദാര്‍ത്ഥങ്ങളെ ഒഴിവാക്കിയും, വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടും,  ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഇത് കൈവരിക്കാവുന്നതാണ്. എന്നാല്‍ കുടംബ ചരിത്രവുമായി ബന്ധപ്പെട്ട ഘടകങ്ങളെ തിരുത്താന്‍ കഴിയുകയുമില്ല.  ചെറിയ തോതിലുള്ള മദ്യപാനംപോലും  സ്തനാര്‍ബുദത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണന്നൊണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  ആര്‍ത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളിലെ സ്തനാര്‍ബുദവും, അതിന് പുകവലിയുമായുള്ള ബന്ധത്തിലുള്ള ഭവിഷ്യത്തുകളും പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുള്ളതാണ്.  അമിതമായ വണ്ണം സ്തനാര്‍ബുദ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.  ശാരീരിക വ്യായാമം വഴിയും മറ്റ് മാര്‍ക്ഷങ്ങളിലൂടെയും ശരീര ഭാരത്തെ ക്രമീകരിക്കാന്‍ കഴിയുമെങ്കില്‍ അത് സ്തനാര്‍ബുദത്തെ പ്രതിരോധിക്ക തക്കവണ്ണം വ്യക്തികളെ സജ്ജരാക്കും  ഒരാഴ്ചയില്‍ രണ്ട ര മണിക്കൂര്‍ നമ്മളുടെ ശീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കതക്ക രീതിയിലുള്ള വ്യായാമം  ചെയ്യുന്നതും, എഴുപത്തിയഞ്ചു മിനിറ്റ് ഊര്‍ജ്ജസ്വലതയോടുള്ള വ്യായാമവും സ്തനാര്‍ബുദത്തെയും അതുപോലെ മറ്റു രോഗങ്ങളേയും പ്രതിരോധിക്ക തക്ക രീതിയില്‍ നമ്മളെ പ്രാപ്തരാക്കും. മുലയൂട്ടല്‍, അതും ഏത്രമാത്രം അതിന്റെ ദൈര്‍ഘ്യം കൂടുന്നോ അത്രമാത്രാം സ്തനാര്‍ബുദ പ്രതിരോധനത്തിന് സഹായകമായിരിക്കുംമെന്നുള്ളത്, സൗന്ദര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട  ഒരു വസ്തുതയാണ്.

ആരോഗ്യപരമായ  ഭക്ഷണ ക്രമങ്ങള്‍, സ്തനാര്‍ബുധത്തെ പ്രതിരോധിക്കാന്‍ സഹായകരമായി തീരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആയൂര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള നമ്മളുടെ കറിക്കുട്ടുകളിലെ മിക്ക ചേരുവകളും ഔഷധ ഗുണങ്ങള്‍ ഉള്ളവയാണ്. പ്രത്യേകിച്ച് നൂറ്റാണ്ട ുകളായി ഭാരതത്തില്‍ കറിയ്ക്കായി ഉപയോഗിക്കുന്ന മഞ്ഞള്‍ പൊടിയിലെ കെര്‍ക്‌യുമെന്‍ അര്‍ബുദത്തെ ചെറുക്കുവാന്‍ കഴിവുള്ള ഒരു സംയുക്തമാണ്. നല്ലൊരു ഭക്ഷണ ക്രമം, ക്യാന്‍സറിനു മാത്രമല്ല അതിനുപരി, പ്രമേഹം, പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ അപകടകാരികളായ രോഗങ്ങളെ ശമിപ്പിക്കുവാനും തടയുവാനും സഹായിക്കും. മദ്ധ്യധരണ്യാഴി (മെഡിറ്ററേനിയന്‍) പ്രദേശങ്ങളിലെ ജനങ്ങളുടെ ആഹാരശൈലി ക്യാന്‍സര്‍രോഗത്തെ ചെറുക്കാന്‍ പോരത്തക്ക വിധത്തില്‍ സമീകൃതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത. നല്ല ശുദ്ധമായ എണ്ണയില്‍, പലതരത്തിലുള്ള പരിപ്പുകള്‍ ചേര്‍ത്തുണ്ട ാക്കിയ ആഹാരങ്ങള്‍ സ്തനാര്‍ഭുദത്തെ ചെറുക്കാന്‍ പോരുന്നവയാണ്. പയറ് വര്‍ക്ഷങ്ങള്‍, പച്ചക്കറികള്‍, ഗോതമ്പ്, ചോളം, ഓട്ട്‌സ്, തുടങ്ങിയ ധാന്യങ്ങള്‍, കുടാതെ നാരു വര്‍ക്ഷത്തില്‍പ്പെട്ട   സസ്യാധിഷ്ഠതമായ മെഡറ്ററേനിയന്‍ അഹാരങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. നാരങ്ങ, പച്ച ചക്ക തുടങ്ങിയവിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നമ്മളുടെ പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ തായ്യാറുള്ളവയാണങ്കിലും, രോഗിയുടെ ചിക്ത്സാ ക്രമങ്ങള്‍ അര്‍ബുദ വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ മേനോട്ടത്തിലായിരിക്കണം എന്നുള്ളത് അനുപേക്ഷണിയമായ ഒരു വസ്തുതയാണ്.

ചിന്താമൃതം:  സ്തനാര്‍ബുദത്തിന് ശേഷം ഒരു ജീവിതം ഉണ്ട.് പക്ഷെ അതിന്റെ ഒരു മുന്‍ വ്യവസ്ഥ മുന്‍ കൂട്ടി അര്‍ബുദം ഉണ്ടോ ഇല്ലിയോ എന്നുള്ള കണ്ടെത്താലാണ്. (ആന്‍ ജില്ലിയന്‍)

പ്രതീക്ഷ

(Dedicated to all cancer patients and survivors)

ഇരുളുപോലര്‍ബുദം പടരുന്നസ്ഥിക്കുള്ളില്‍
സിരകള്‍ പിടിച്ചാകെ വലിച്ചുമുറുക്കുന്നു

ഞരങ്ങിഞരങ്ങി ഞാന്‍ തളര്‍ന്നു തുടങ്ങുമ്പോള്‍
വരുന്നു നിദ്രാദേവി തഴുകി ഉറക്കന്നു

ഇല്ല കൊഴിഞ്ഞില്ലയെന്‍ സ്വപ്നങ്ങളൊന്നുംതന്നെ
അല്ലലിന്‍ ആഴങ്ങളില്‍ തുടിപ്പൂ പ്രാണനിന്നും

ഉള്ളു കത്തിടുമ്പോഴും തന്നിടും പരാശക്തി
ഉള്ളറയ്ക്കുള്ളില്‍നിന്നും തിളങ്ങും സ്വപ്നങ്ങളെ

മുല്ലയില്‍ വിരിയാനായ് വെമ്പിടും മൊട്ടുപോലെ
ഉള്ളിലെ തടങ്ങളില്‍ കൂമ്പുന്നു പ്രതീക്ഷകള്‍

വിടരും ഒരുനാളാകൂമ്പുകള്‍ പൊട്ടിയാര്‍ക്കും
പടരും സൗരഭ്യത്താല്‍ ഹൃത്തകം നിറഞ്ഞിടും

ജീവിതമൃതികളാല്‍ അതിരുതിരിക്കാത്ത
ഭാവനകൊണ്ട ുതീര്‍ത്ത ലോകത്തു വസിപ്പൂ ഞാന്‍

ഗ്രഹിക്കാനവില്ലതിന്‍ പൊരുളെന്നിരിക്കിലും
ദഹിക്കും അഗ്ന്ദിക്കുള്ളില്‍ കുരുക്കും പ്രതീക്ഷകള്‍ 

(ജി. പുത്തന്‍കുരിശ്) 

Facebook Comments

Comments

  1. Thanks

    2020-10-09 23:45:25

    Thanks for a very informative article- andrew

  2. Mary Matthew

    2020-10-09 22:15:51

    Very informative and timely

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)

തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)

നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

ക്യാപ്ടന്‍ തന്നെ കേരളം ഭരിക്കട്ടെ (സാം നിലമ്പള്ളില്‍)

വി കെ കൃഷ്ണമേനോന്‍; മലയാളിയായ വിശ്വപൗരൻ...(ജോയിഷ് ജോസ്)

തമിഴ്‌നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു

അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )

View More