-->

EMALAYALEE SPECIAL

കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)

Published

on

കോട്ടയത്ത് മൊട്ടിട്ട ആ കൊച്ചു മനസ് വളര്‍ന്നു വലുതായി പാലക്കാട്, റാഞ്ചി, മിസോറാം വഴി ദാദ്ര നഗര്‍ ഹവേലിയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു, . കാരണം കാശ്മീരില്‍ ജനജീവിതം സ്തംഭിപ്പിച്ച കേന്ര ഇടപെടല്‍. കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസില്‍ നിന്ന് രാജിവച്ചു.

സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു ഐഎഎസില്‍ കയറി അതാണ് പരമാനന്ദം എന്ന് കരുതി രാഷ്രീയക്കാരുടെ ഏറാന്‍ മൂളികളായി കഴിയുന്ന ഓഫീസര്‍മാരെ ഞെട്ടിച്ചുകൊണ്ടാണ് മനഃസാക്ഷിയുള്ള കണ്ണനെ പോലെ ചിലരുടെ വിടവാങ്ങല്‍. ജനങ്ങളെ സേവിക്കാന്‍ മറ്റൊരുപാട് വഴികള്‍ അവര്‍ക്കുണ്ട് എന്നതാണ് പരമാര്‍ത്ഥം.

കാശ്മീരിലെ ഇടപെടലിന്റെ എഴുപത്തഞ്ചാം ദിവസമായ ശനിയാഴ്ച്ച വായ് മൂടിക്കെട്ടി കണ്ണന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട പ്രതിഷേധചിത്രത്തിന്റെ അനുരണനം ഇന്ത്യയൊട്ടാകെയുണ്ടായി. എറണാകുളത്ത് കോളേജ് വിദ്യാര്‍തഥികള്‍  ഉള്‍പ്പെടെയുള്ളവര്‍ വായ്മൂടി മൂടി പ്രതിഷേധിച്ചു.

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പ്രതിഷേധത്തിനു സമിതി സംസ്ഥാന അധ്യക്ഷന്‍ മഹാരാജാസ് കോളജ് മുന്‍ പ്രിസിപ്പല്‍ കെ.അരവിന്ദാക്ഷന്‍ നേതൃത്വം നല്‍കി. വിമെന്‍സ് കളക്ടീവ് ഭാരവാഹിയും ചലച്ചിത്ര സംവിധയകയും കോളേജ് അധ്യാപികയുമായ ഡോ. ആശാ ആച്ചി ജേക്കബും സമിതി ജില്ലാ സെക്രട്ടറി പ്രൊഫ. ഫ്രാന്‍സിസ് കളത്തുങ്കലും നേതൃത്വം നല്‍കി. 

കോട്ടയത്തിനടുത്ത് പുതുപ്പള്ളി എരമല്ലൂരിലാണ് കണ്ണന്റെ  തറവാട്. അച്ഛന്‍ കെ.എന്‍ ഗോപിനാഥന്‍ നായര്‍ റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ സ്ഥലംമാറി പാലക്കാടിന് പോയി. പുതുപള്ളി ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒന്നാം റാങ്കു നേടിയ കണ്ണന്‍ റാഞ്ചിക്കടൂത്ത് മെസ്രയിലെ ബിര്‍ള ഇന്‌സ്ടിട്യൂട്ടില്‍ നിന്നാണ് ബിടെക് നേടിയത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ സ്വര്‍ ണമെഡലോടെ.

ഡല്‍ഹിയിലെ നോയിഡയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് പരിചയപ്പെട്ട ഹരിയാനക്കാരി ഹിമാനി പാതക്കിനെ വിവാഹം ചെയ്തു. ആറു വയസുള്ള ആണ്‍കുട്ടിയുണ്ട്. ഐഎഎസ് എഴുതാന്‍ കൂടെയുണ്ടായിരുന്നു ഹിമാനി. പക്ഷെ ഭാഗ്യം കടാക്ഷിച്ച്ത് കണ്ണനെ മാത്രം. 2012ലെ ബാച്ച്.

മിസോറാമിലെ ട്രെയിനിങ് കഴിഞ്ഞപ്പോള്‍ ആദ്യ പോസ്റ്റിങ്ങ് കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗര്‍ ഹവേലിയില്‍. ജനങ്ങളുമായി വളരെ അടുത്തു. ബൈക്കിന്റെ പിന്നില്‍ കയറി സഞ്ചരിച്ച്. പരാതിക്കാരെക്കണ്ടാല്‍ വഴിയില്‍ ഇറങ്ങി ആവലാതി കേട്ട് പരിഹരിക്കുമായിരുന്നു.

പ്രളയം വന്ന കേരളത്തില്‍ ആരോരുമറിയാതെ വന്നു സന്നദ്ധ സേവനം ചെയ്തു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എറണാകുളത്തും. സഹായ വസ്ത്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന എറണാകുളത്തെ ഗോഡൗണില്‍ എത്തിയ ജില്ലാകളക്ടര്‍ക്കു ആളെ മനസിലായപ്പോഴാണു  സഹപ്രവര്‍ത്തകര്‍ പോലും അറിയുന്നത്. ദാദ്ര നഗര്‍ ഹവേലിയുടെ ഒരുകോടി ധനസഹായം മുഖ്യമന്ത്രി  പിണറായിക്കു സമര്‍പ്പിച്ചതും കണ്ണന്‍ തന്നെ.

രാജി അപ്രതീക്ഷമെന്നു പറഞ്ഞു കൂടാ. അവധിയെടുത്ത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയത് ദാദ്ര ഭരണകൂടത്തെ ചൊടിപ്പിച്ചു. അവര്‍ സമാധാനം ചോദിച്ചു.  ജനഹിതത്തിനും ജനാധിപത്യത്തിനുമെതിരെ കേന്രഗവര്‍മെന്റ് നടത്തുന്ന അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെയുള്ള അമര്‍ഷം ഉള്ളില്‍ നിറച്ച് പൊന്തുന്നുണ്ടായിരുന്നു. കാശ്!മീരി സംഭവത്തോടെ അത് പൊട്ടിത്തെറിച്ചു. അതോടെ രാജിവച്ചു.

ഇപ്പോള്‍ ജനകീയ പ്രതിരോധ കൂട്ടായ്!മകളിലൊക്കെ പങ്കെടുക്കുകകയാണ് മിക്കപ്പോഴും. എറണാകുളം പ്രസ് ക്ലബ്ബില്‍ ഒക്ടോബര്‍ 13നു സമിതി നടത്തിയ സെമിനാറില്‍ മുഖ്യ പ്രസംഗം ചെയ്തു. പലതുള്ളി പെരുവെള്ളം ആവണം ഈ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്ന് കണ്ണന്‍ ആഹ്വാനം ചെയ്തു.

എന്നും ജനങളുടെ കൂടെ നില്‍ക്കുന്ന ആളാണ് കണ്ണന്‍. നോയിഡയില്‍ ജോലിചെയ്ത നാലുവര്‍ഷക്കാലം കൂട്ടുകാരോടൊപ്പം ആക്രിക്കടകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കു സായാഹ്‌ന ക്‌ളാസുകള്‍ എടുത്തു. ഒരു എന്‍ജിയോയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്ണ് ഹിമാനിയെ കണ്ടു മുട്ടുന്നതും ഇഷ്ടപ്പെടുന്നതും,

മിസോറാമില്‍ മലയോരമേഖലയായ നൗതിയാല്‍ ജില്ലയിലായിരുന്നു ആദ്യ നിയമനം. മിസോ ഭാഷ പഠിച്ചു. അവിടെ നെറ്റ് കണക്ഷന്‍  സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലുമായി കൈകോര്‍ത്തു ഏടിഎമ്മും കൊണ്ടുവന്നു. മലമുകളിലുള്ള തലസ്ഥാനം ഐസോളില്‍ കളക്ടര്‍ ആയപ്പോള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനുള്ള ആപ് ഡിസൈന്‍ ചെയ്തു അവാര്‍ഡ് നേടി. പുല്ലേല ഗോപീചന്ദുമായി സഹകരിച്ച് മുപ്പതു കേന്ദ്രങ്ങളില്‍ ബാഡ്മിന്റണ്‍ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചു.

ഐഎഎസില്‍ ജൂനിയര്‍മാരെ പീഡിപ്പിക്കുന്നത് ചിലരുടെ വിനോദമാണെന്നതാണ് കണ്ണന്റെ അനുഭവം. അവധിയെടുത്ത് കേരളത്തില്‍ സേവനത്തിനു പോയത് മുതലാണ് തുടക്കം. സമാധാനം ചോദിച്ചു. നേരിട്ട് ഒരുകോടി രൂപ സഹായം കൊടുത്തതും അഡ്മിനിട്രേറ്ററെ ചൊടിപ്പിച്ചു. നേരത്തെ അനുമതി ചോദിച്ചിട്ടാണ് ചെയ്തത്. അതിന്റെ പേരില്‍ പ്രശസ്തി നേടാനൊന്നും നിന്നില്ല എന്നതാണ് സത്യം. .       

"ഇതുവരെ എനിക്ക് ഒരു വീടുപോലും ആയിട്ടില്ല. മുംബൈയില്‍ അമ്മ കുമാരിയും ഭാര്യ ഹിമാനിയുമൊത്ത് വാടക വീട്ടിലാണ് താമസം33കാരനായ കണ്ണന്‍ ഈ ലേഖകനോട് പറഞ്ഞു. അച്ഛന്‍ ഗോപിനാഥന്‍ നായര്‍ ആറു വര്‍ഷം മുമ്പ് മരിച്ചു. ഏക പുത്രനാണ്.

കണ്ണന്റെ രാജി ഐഎഎസ് വൃന്ദത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ അവിടവിടെയായി മനസാക്ഷിയുള്ള പല ഐഎഎസ്കാരും പ്രതിഷേധിച്ച് പുറത്ത് പോവുന്നുണ്ട്. കര്‍ണാടകത്തിലെ  എസ് ശശികാന്ത് സെന്തില്‍ ആണ് ഏറ്റവും ഒടുവിലത്തെ ആള്‍.  പലരും രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നു. കണ്ണന്‍ ഒന്നും അവസാനമായി തീരുമാനിച്ചിട്ടില്ല. കൂടുതല്‍ പഠിക്കണമെന്നുണ്ട്.

കണ്ണന്‍ മുംബൈയിലെ ഫ്‌ലാറ്റിനു മുമ്പില്‍; ഹിമാനിയും മകനുമൊത്ത്
വായ് മൂടിക്കെട്ടിയുള്ള പ്രതിഷേധം
ജനകീയ പ്രതിരോധ സമിതി കൊച്ചി എസ്എച് കോളജിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രൊഫ. ആശാ ആച്ചി ജേക്കബ്.
പ്രളയകാലത്ത് കേരളത്തില്‍ ആരോരുമറിയാതെ സേവനം
എറണാകുളം പ്രസ് ക്ലബ്ബിലെ സെമിനാറില്‍; പ്രൊഫ. കെ. അരവിന്ദാക്ഷന്‍ സമീപം
പ്രതിരോധ സമിതി സെക്രട്ടറി പ്രൊഫ. ഫ്രാന്‍സിസ് കളത്തുങ്കല്‍, കെ തങ്കപ്പന്‍, പ്രൊഫ. പിഎന്‍ തങ്കച്ചന്‍
കണ്ണനും ഹിമാനിയുമായുള്ള വിവാഹം
റാങ്ക് നേടിയതിനു അച്ഛന്‍ ഗോപിനാഥന്‍ നായരുടെ അഭിനന്ദനം.
യുവതലമുറയുടെ ആവേശം
ദാദ്ര നഗര്‍ ഹവേലി തലസ്ഥാനം സില്‍വാസയില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

വികൃതി വരുത്തിവെച്ച വിന (ബാല്യകാല ഓർമ്മകൾ 3: ഗിരിജ ഉദയൻ)

തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)

പത്രധര്‍മ്മം എന്താണ് ? (ലേഖനം: സാം നിലമ്പള്ളില്‍)

നേഴ്‌സുമാരെ ചുമ്മാ ചൊറിയല്ലേ! വിവരം അറിയും (ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ്)

ചോബെ നദിയിലൂടെ നമീബിയയും കടന്ന് (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 11: ജിഷ.യു.സി)

ദൈവം ചിരിക്കുന്നു (തോമസ് കളത്തൂർ)

ചിന്ന ചിന്ന ആശൈ പാടി വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല (കുര്യൻ പാമ്പാടി)

ലക്ഷദ്വീപില്‍ വികസനമോ കാവി-കച്ചവട-ഫാസിസ്റ്റ്-ജനാധിപത്യ വിരുദ്ധ അജണ്ടയോ? (ദല്‍ഹികത്ത് : പി.വി.തോമസ് )

Lions Club International gets a new leadership as James Varghese becomes the governor-elect for California

കൊച്ചുമ്മന്‍ ടി. ജേക്കബ് - സംഘടനാ പ്രവര്‍ത്തനത്തിന്റെ മഹത്തായ മാതൃക (ജെ. മാത്യൂസ്)

ഉള്ളി മൂപ്പിച്ചതും, മൊളക് വർത്ത പുളീം, ഒരു പൂള് ഉപ്പുമാങ്ങയും (മൃദുമൊഴി 11: മൃദുല രാമചന്ദ്രൻ)

പരിസ്ഥിതിക്ക് ഒരാമുഖം (ലോക പരിസ്ഥിതി ദിനം-ജോബി ബേബി,  കുവൈറ്റ്)

View More